ചിദംബര
സ്മരണ
ബാലചന്ദ്രന് ചുള്ളിക്കാട്
ഉരുകിയൊലിക്കുന്ന ലാവ പോലെയാണ് ചുള്ളിക്കാടിന്റെ ഗദ്യം. കവിതയെന്ന പോലെ ഗദ്യവും അനായസമാണ് ആ തൂലികയില്‍ നിന്ന് രൂപം കൊള്ളുന്നത്. മലയാളഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ അനുഭവിപ്പിക്കുന്നു ഈ അനുഭവക്കുറിപ്പുകള്‍. ഒപ്പം പ്രാപഞ്ചികനും നിരാലംബനുമായ കേവലമനുഷ്യന്റെ ഏകാന്തവിഹ്വലതകള്ക്കും മൂര്ത്തദു:ഖങ്ങള്‍ക്കും വാഗ്രൂപം പകരുകയും ചെയ്യുന്നു.
‘ചാടിമരിക്കാന്‍ പോകുന്നവന് ആഴങ്ങളിലേക്ക് നോക്കുന്നത് പോലെ അവളുടെ കണ്ണുകളിലേക്ക് നോക്കി ഞാന്‍ ഇരുന്നു. വികൃതിയായ ഒരു സ്കൂള്‍ വിദ്യാര്‍ഥിയെ ഒറ്റനോട്ടം കൊണ്ട് കവിയും കാമുകനും ഭ്രാന്തനുമാക്കി മാറ്റി, കാലത്തിന്റെ അനന്തമായ ഭ്രമണപഥത്തിലേക്ക് ചുഴറ്റിയെറിഞ്ഞ മാന്ത്രിക നയനങ്ങള്‍ . അവയുടെ നക്ഷത്രവെളിച്ചം എന്റെ ശൂന്യാകാശങ്ങളില്‍ നിറഞ്ഞൊഴുകി …’ -ഒരു ക്ഷമാപണത്തിന്റെ ഓര്‍മയില്‍ നിന്ന്.
Original price was: ₹250.00.₹225.00Current price is: ₹225.00.