Sale!

100 Classic Cynimakal

Original price was: ₹350.00.Current price is: ₹280.00.

ഏതു ചിത്രം കാണണം, എങ്ങനെ, ഏതർഥത്തിൽ, എന്തിന്റെ പേരിൽ എന്നറിയാതെ ആശയക്കുഴപ്പത്തിൽ നില്ക്കുന്ന ചലച്ചിത്ര വിദ്യാർഥികൾക്ക് അക്കാര്യത്തിൽ ഒരു ദിശാമുഖം നേടുന്നതിന് ഏറെ സഹായകമായി ഭവിച്ചിരിക്കുന്നു ഈ പുസ്തകം. മലയാളത്തിലും ക്ലാസിക് സിനിമകളെക്കുറിച്ചുള്ള അനവധി പഠനരചനകൾ പുസ്തകരൂപത്തിലും ലേഖനങ്ങളായും പുറത്തിറങ്ങിയിട്ടുണ്ട്. പക്ഷേ, അവയെല്ലാം ഒരു ചിത്രത്തെ അധികരിച്ച്, അല്ലെങ്കിൽ ഒരു പിടി ചിത്രങ്ങളെ കുറിച്ചു മാത്രം എഴുതപ്പെട്ടവയാണ്. സാജൻ തെരുവപ്പുഴയുടെ പുസ്തകം സ്പർശിക്കുന്നത് നൂറ് ചലച്ചിത്രേതിഹാസങ്ങളെയാണ്. ഇങ്ങനെയൊരു ക്രമം, പ്രകാശനം മലയാളത്തിലെങ്കിലും ഇതാദ്യമാണ്.
– കെ.ജി. ജോർജ്

ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള എല്ലാ ചിത്രങ്ങളും ഞാൻ കണ്ടിട്ടില്ല. കാണാത്ത ചിത്രങ്ങളെ തേടിക്കാണുവാൻ പ്രേരിപ്പിക്കുന്നതാണ് കുറിപ്പുകളിലെ സൂചനകൾ. അതിൽ സാജൻ തെരുവപ്പുഴ വിജയിച്ചിരിക്കുന്നു. ക്ലാസിക്കുകളുടെ പിൻതുടർച്ചയിൽ നല്കുന്ന ചലച്ചിത്രപ്രസ്ഥാനങ്ങളെക്കുറിച്ചുള്ള സൂചനാക്കുറിപ്പുകൾ അവയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ആഗ്രഹിക്കുന്ന ചലച്ചിത വിദ്യാർഥികൾക്ക് ഒരു പ്രവേശികയായി ഉപകരിക്കും.
– ജോൺപോൾ

വിഖ്യാതമായ നൂറ് ചലച്ചിത്രങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകം. ചലച്ചിത്രപ്രേമികൾക്ക് ഒരു റഫറൻസ് ഗ്രന്ഥം.

Category:
Guaranteed Safe Checkout
Compare

100 ക്ലാസിക്‌ സിനിമകൾ

Author: Sajan Theruvappuzha

Language:   MALAYALAM

Publishers

Shopping Cart
100 Classic Cynimakal
Original price was: ₹350.00.Current price is: ₹280.00.
Scroll to Top