മൊസാദ്
മൈക്കല്‍ ബാര്‍ സൊഹാര്‍, നിസീം മിഷാല്‍
മൊഴിമാറ്റം പി.ജെ.ജെ ആന്റണി
ചാരപ്രവൃത്തിയുടെയും രഹസ്യാന്വേഷണത്തിന്റെയും ലോകം എക്കാലവും അണിയറയ്ക്കുള്ളില്‍ അതി സമര്‍ത്ഥമായി നിഗൂഹനം ചെയ്യപ്പെട്ട ഒന്നാണ്. ചാരന്മാരുടെയും രഹസ്യാന്വേഷകരുടെയും ഓരോ നീക്കങ്ങളും, അവര്‍ വസിക്കുന്ന സ്ഥലങ്ങള്‍ പോലും അതീവ സുരക്ഷിതമായി സൂക്ഷിച്ചു പോരുന്ന രഹസ്യങ്ങളാണ്. ഇസ്രയേല്‍ രഹസ്യ സംഘത്തിന്റെ മഹത്തരങ്ങളായ ദൗത്യങ്ങളുടെ ഇരുണ്ട ലോകത്തിലേയ്ക്ക് വെളിച്ചമെത്തിക്കുന്ന ഒന്നാണ് ‘മൊസാദ്: ഇസ്രായേല്‍ രഹസ്യ ഏജന്‍സിയുടെ മഹദ് ദൗത്യങ്ങള്‍ ‘ എന്ന ഈ പുസ്തകം. ഇസ്രായേലിന്റെ പ്രമാദ രഹസ്യ ഏജന്‍സി മൊസാദ് ആകുന്നു ഈ ഗ്രന്ഥത്തിന്റെ കേന്ദ്രബിന്ദു. ഈ രഹസ്യാന്വേഷണ ഏജന്‍സിയുടെ വിവിധ രീതികളും അവരുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളുമാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. മിഖായേല്‍ ബാര്‍ സോഹര്‍ എഴുതിയ ഈ പുസ്തകം 2012 ല്‍ ആദ്യമായി പ്രസിദ്ധീകരിച്ചത് ഇക്കോ പബ്ലിക്കേഷന്‍സ് ആയിരുന്നു. ശ്വാസമടക്കിയിരുന്നു വായിക്കുവാന്‍ പ്രേരിപ്പിക്കും വിധമുള്ള വെളിപ്പെടുത്തലുകളും ചടുലമായ രചനാ രീതിയും വിളക്കിച്ചേര്‍ത്തു കൊണ്ട് ഉദ്വേഗജനകമായ ഒരു വായനാനുഭവം സമ്മാനിക്കുന്നു ഈ പുസ്തകം. പലപ്പോഴും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജന്‍സികളില്‍ ഒന്നായി പരിഗണിക്കപ്പെട്ടിട്ടുള്ള ഒന്നാണ് മൊസാദ്. രൂപീകരിക്കപ്പെട്ട ദിവസം മുതല്‍ ഇന്നുവരെ ഏറ്റവുമധികം നയകൗശലങ്ങളും ബുദ്ധിക്കൂര്മ്മതയും ആവശ്യമുള്ള അപകടകരമായ ദൗത്യകേന്ദ്രങ്ങളിലാണ് മൊസാദ് പ്രവര്‍ത്തിച്ചിട്ടുള്ളത്
ഇസ്രയേലിന്റെ അധികാരഘടന നിര്‍വ്വചിക്കുന്നതില്‍ മൊസാദിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വലിയ പങ്കുണ്ട്. മൊസാദ് നടത്തിയ ചില സുപ്രധാന നീക്കങ്ങളിലേയ്ക്കു വെളിച്ചം വീശുകയും കാലങ്ങളോളമായി മറച്ചു വയ്ക്കപ്പെട്ട പല വസ്തുതകളും വെളിപ്പെടുത്തുകയും ചെയ്യുന്നുണ്ട് ഈ പുസ്തകത്തിലൂടെ മൈക്കള്‍ ബാര്‍ സോഹാര്‍. ഇസ്രയേലിനു മേല്‍ സുനിശ്ചിത ഭീഷണിയാകുമായിരുന്ന സിറിയന്‍ ആണവ സംവിധാനം തകര്‍ത്തതും കറുത്ത സെപ്റ്റംബര്‍ തുടച്ചു നീക്കിയതും തലയ്ക്ക് വന്‍ വില വിശ്ചയിക്കപ്പെട്ടിരുന്ന അഡോള്‍ഫ് ഐക്ക്മനെ പിടികൂടിയതും ഇതില്‍ രേഖപ്പെടുത്തിയിട്ടുള്ള നിരവധി സംഭവങ്ങളില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുന്ന ഇറാനിലെ പ്രമുഖ ആണവശാസ്ത്രജ്ഞരെ ഉന്മൂലനം ചെയ്യുന്നതില്‍ മൊസാദ് എങ്ങനെ പ്രവര്‍ത്തിച്ചുവെന്നതും ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നുണ്ട്.
₹499.00 ₹449.00
Author: Michael Bar-Zohar, Nissim Mishal
Shipping: Free
Average Star Rating: 0.0 out of 5 (0 vote)
If you finish the payment today, your order will arrive within the estimated delivery time.Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us
Reviews
There are no reviews yet.