പെണ്ണില
വിഷ്ണുമായ എം.കെ
വിഷ്ണുമായയുടെ ഓരോ വാക്കും ദിവ്യാസ്ത്രങ്ങള്‍ പോലെയാണ്. തൊടുത്തയച്ചാല്‍ അത് വായനക്കാരെ ഛിന്നഭിന്നമാക്കി കൃത്യമായി എഴുത്തുകാരിയുടെ ആവനാഴിയില്‍ തിരികെയെത്തുന്നു. അതിന്റെ മൂര്‍ച്ചയില്‍ വായനക്കാരെപ്പോലെ എഴുത്തുകാരിക്കും മുറിവേല്‍ക്കുന്നു.
– അഖില്‍ കെ.
സൃഷ്ടികര്‍മ്മത്തിലേര്‍പ്പെടുന്ന ദൈവവുമായി ജനിമൃതിസമസ്യകളുടെ പൊരുളിനെക്കുറിച്ചു തര്‍ക്കിക്കുകയും നീതിയുടെ സ്ത്രീ-പുരുഷ ഭേദത്തിന്റെ പേരില്‍ ദൈവത്തെ ചോദ്യംചെയ്യുകയും ചില നേരങ്ങളില്‍ മഹാവ്യസനങ്ങളുടെ കടലില്‍ മുങ്ങിത്താഴുന്ന
ദൈവത്തിനു കൂട്ടിരിക്കുകയും ചെയ്യുന്ന ജാനകി. ജീവിച്ചുതീര്‍ക്കാന്‍ സ്വയം വെട്ടിയുണ്ടാക്കിയ ഏകാന്തപാതപോലും പുരുഷാധിപത്യത്തിന്റെ കടുംനിഴലുകളില്‍നിന്ന് മുക്തമല്ലെന്നറിഞ്ഞ് ആത്മവഞ്ചനയ്‌ക്കൊരുങ്ങാതെ ആത്മാദരത്തിന്റെ സൂര്യവെളിച്ചം തേടുന്ന കമല… പുരുഷലോകത്തിന്റെ അളവുകോലുകളാലുള്ള നിര്‍ണ്ണയങ്ങളില്‍നിന്നു പുറത്തുകടക്കുന്ന കഥാപാത്രങ്ങളിലൂടെ സ്ത്രീജീവിതത്തെ പുത്തനായി വ്യാഖ്യാനിക്കുന്ന രചന.
വിഷ്ണുമായ എം.കെ യുടെ ആദ്യ നോവല്‍
Original price was: ₹260.00.₹225.00Current price is: ₹225.00.