രാം കെ നാം
എന്‍.എസ് അബ്ദുല്‍ ഹമീദ്
ഈ പുസ്തകത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കാര്യം, സമീപകാലത്ത് സംഘപരിവാരവും ഹിന്ദുത്വ രാഷ്ട്രീയവും ഉയര്‍ത്തിയ അപകടങ്ങളെ കൃത്യമായി അടയാളപ്പെടുത്തുന്നു എന്നതാണ്. വിദ്വേഷ പ്രസംഗങ്ങളും കലാപങ്ങളും മാത്രമല്ല, മുസ്‌ലീം സ്ത്രീകളെ ഓണ്‍ലൈന്‍ ലേലത്തിനുവെച്ച ഹിന്ദുത്വ പുരുഷാധിപത്യ സങ്കല്‍പ്പമടക്കം പാഠപുസ്തകങ്ങളിലെ പരിഷകരണത്തിന്റെ മറവില്‍ നടക്കുന്ന ചരിത്രത്തിന്റെ അപനിര്‍മ്മിതിയും പുസ്തകം തുറന്നു ചൂണ്ടുന്ന സമസ്യകളാണ്. ഹിന്ദുത്വ രാഷ്ട്രവാദികളുണ്ടാക്കിയ മുറിവിന്റെ ആഴവും പഴക്കവും ഭാവവുമെന്താണെന്ന് മനസ്സിലാക്കാതെ ബദല്‍ രാഷ്ടീയ പദ്ധതികള്‍ പ്രായോഗികമാകില്ല എന്ന ചിന്തയാണ് പുസ്തകം അവതരിപ്പിക്കുന്നത്. അവതാരികയില്‍ – ടി.എന്‍ പ്രതാപന്‍ എം.പി
Original price was: ₹300.00.₹270.00Current price is: ₹270.00.