ജാതീയതയുടെ
കൊയ്ത്തുകാലം
സൂരജ് യെങ്ഡെ
പരിഭാഷ: പ്രവീണ്‍ രാജേന്ദ്രന്
ഡ്യു ബോയിസ് വെള്ളക്കാരന്റെ ഭയത്തെപറ്റി പറഞ്ഞ കാര്യങ്ങള്‍ മേല്‍ജാതിക്കാരുടെ കാര്യത്തിലും സത്യമാണ്. വെള്ളക്കാരന്റെ സംസ്കാരത്തിന്റെ അടിസ്ഥാനപരമായി അദ്ദേഹം കണ്ട അപരഹിംസയിലധിഷ്ഠിതമായ ക്രൂരത ഇന്ന് ഹിന്ദുമതം എന്ന പേരില്‍ അറിയപ്പെടുന്ന ബ്രാഹ്മണ വിശ്വാസത്തിലും സംസ്കാരത്തിലും ദൃശ്യമാണ്. തങ്ങള്‍ നിര്‍മിച്ചെടുത്തിരിക്കുന്ന ഈ ഭീകരവ്യവസ്ഥയെ തിരിച്ചറിയുന്നതിനും അതില്‍ നിന്നും രക്ഷ നേടുന്നതിനുമുള്ള ഒരു അവസരമാണ് ബ്ലാക്ക് ലൈവ്സ് മാറ്റര്‍ മുന്നേറ്റം വെള്ളക്കാര്‍ക്ക് മുന്നില്‍ തുറന്നുവച്ചിരിക്കുന്നത്. ഇന്ത്യയിലെ മേല്ജാതിക്കാര്ക്കും തങ്ങള്കൂടെ ഭാഗമായ ഒരു മര്‍ദനവ്യവസ്ഥയുടെ രൂപം തിരിച്ചറിയുവാനുള്ള ഒരവസരമാണിത്. ഈ ഒരു അവസരം അവര്‍ തിരിച്ചറിയുന്നതാണ് നല്ലത്. എന്തെന്നാല്‍, ദലിതര്‍ ഇനി അധികം കാത്തുനില്ക്കുകയില്ല. – സൂരജ് യെങ്ഡെ
Original price was: ₹150.00.₹128.00Current price is: ₹128.00.