മണല്‍ ജീവികള്‍
ജി.ആര്‍ ഇന്ദുഗോപന്‍
ജി.ആര്‍. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ്
ചരിത്രം സൃഷ്ടിക്കുകയല്ലാതെ കുറിച്ചിട്ടു ശീലമില്ലാത്ത നീലകണ്ഠന്‍ ചരിത്രം എഴുതാന്‍ തുടങ്ങുമ്പോള്‍ സ്വപ്നങ്ങള്‍ കുറിച്ചിടുന്ന ഡയറിതന്നെയാണ് അതിനുപയോഗിക്കുന്നത്. സ്വപ്നവും ചരിത്രവും ഭാവനയും യാഥാര്‍ഥ്യവും
പരസ്പരപൂരകങ്ങളാണ്. അദ്ദേഹം കുറിക്കുന്നത് പഴയ വിപ്ലവചരിത്രമല്ല. പുതിയ ഭൂഭാഗചരിത്രമാണ്, കരിമണലിന്റെ കഥകളാണ്… കൃഷിയും മത്സ്യബന്ധനവും കൊണ്ട് സമ്പദ്സമൃദ്ധമായിരുന്ന ഒരു ദേശം കൃഷി നശിച്ച്, ഭൂമി കടലെടുത്ത്, മത്സ്യസമ്പത്ത് ഇല്ലാതായി, നവസംഘര്‍ഷങ്ങളുടെ അരങ്ങായി മാറിയതിന്റെ എഴുതപ്പെടാത്ത ചരിത്രമാണത്; ചരിത്രത്തിന്റെ പുനരെഴുത്ത്. – ജി. മധുസൂദനന്‍
സമ്പദ്സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം തകര്‍ക്കുകയും ചെയ്യുന്ന കരിമണല്‍ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സര്‍ഗ്ഗാത്മകരചന. ആഗോളമായി വേരുകളുള്ള ധാതുമണല്‍രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിന്റെ ഈ അധിനിവേശമാതൃകകള്‍ക്കുനേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്മൃതമായ വലിയൊരു ചരിത്രത്തിന്റെ വീïെടുക്കല്‍കൂടിയാകുന്ന പുസ്തകം.
Original price was: ₹280.00.₹252.00Current price is: ₹252.00.
Reviews
There are no reviews yet.