ബുള്‍ഡോസര്‍
റിപ്പബ്ലിക്
ഡോ. ഷിജൂഖാന്
ഉത്സവാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ മതവിദ്വേഷം ജനിപ്പിക്കാനും ആക്രോശ പ്രഖ്യാപനങ്ങള്‍ നടത്താനുമാണ് സംഘപരിവാര്‍ നിലവില്‍ ശ്രമിക്കുന്നതും വിജയം കൈവരിക്കുന്നതും. ബി ജെ പി ഭരിക്കുന്ന, സംസ്ഥാന സര്‍ക്കാരുകള്‍ വര്‍ഗീയ ശക്തികള്‍ക്കു നേരെ കണ്ണടയ്ക്കുന്ന സംസ്ഥാനങ്ങളിലാണ് ആസൂത്രിതമായ അക്രമം അരങ്ങേറുന്നത്. ന്യൂനപക്ഷങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങള്‍ തെരഞ്ഞു പിടിച്ച്, ബുള്‍ഡോസറിന്റെ യന്ത്രക്കൈകളുപയോഗിച്ച് ആരാധനാലയങ്ങളും വാസ സ്ഥാനങ്ങളും ഞെരിച്ചമര്‍ത്തുകയാണ്. പോലീസിന്റെയും സംഘപരിവാര്‍ പ്രഭൃതികളുടെയും സഹായ സഹകരണങ്ങളോടെയാണ് ഇത് ചെയ്യുന്നത്. വാചാടോപത്തില്‍ ഡിജിറ്റല്‍ ഇന്ത്യയെന്ന് ഗീര്‍വാണം മുഴക്കുകയും അതേ സമയം തത്വത്തില്‍ സഹസ്രാബ്ദങ്ങള്‍ക്കു പുറകിലേക്ക് ജനതയെ നയിക്കുകയുമാണ് സംഘപരിവാര്‍ ചെയ്യുന്നത്. സാങ്കേതിക വിദ്യയുടെ പ്രയോഗവല്‍ക്കരണമല്ല, രാഷ്ട്രത്തിന്റെ ആത്മാവിനെ വെട്ടിമുറിക്കുന്ന സോഷ്യല്‍ എന്ജിനീയറിങ്ങാണ് നിലവില്‍ നടപ്പാകുന്നത്.” മതനിരപേക്ഷ ഇന്ത്യയുടെ അടിസ്ഥാന മൂല്യങ്ങളെത്തന്നെ റദ്ദ് ചെയ്യുന്ന രീതിശാസ്ത്രമാണ് നരേന്ദ്രമോദി ഭരണകൂടവും സംഘ് പരിവാര്‍ സംഘടനകളും അനുവര്‍ത്തിച്ചുപോരുന്നത്. ഭരണകൂട അധികാര സംവിധാനങ്ങളും മതവിശ്വാസങ്ങളുമെങ്ങനെയാണ് ജനാധിപത്യ സമൂഹത്തെ ശിഥിലമാക്കുന്നതെന്നുള്ള അന്വേഷണ പാഠങ്ങളാണ് സമകാലിക സംഭവവികാസങ്ങളോരോന്നും. അതിസൂക്ഷ്മമായ വിശകലനങ്ങളും രാഷ്ട്രീയ ജാഗ്രതയോടെയുള്ള പ്രതിരോധങ്ങളും അനിവാര്യമായ ഇത്തരം വിഷയങ്ങളോടുള്ള പ്രതികരണങ്ങളാണ് ഡോ. ഷിജൂഖാന് രചിച്ച ബുള്‍ഡോസര്‍ റിപ്പബ്ലിക്.
₹108.00
Reviews
There are no reviews yet.