അകവും
പുറവും
അബൂബക്കര്‍ കാപ്പാട്
ഈ നോവലിനെ അതീവ ഹൃദ്യമാക്കുന്നത് സംഭാഷണത്തിലുള്ള വാഗ്രൂപ പാരമ്പര്യത്തിന്റെ തുടര്‍ച്ചയാണ്. ക്രാഫ്റ്റിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ ഒരാള്‍ക്ക് മാത്രമേ ഇത്ര ഔചിത്യ ബോധത്തോടെ നാടന്‍ ഭാഷണ രീതി കഥയില്‍ ഉള്‍ക്കൊള്ളിക്കാനാകൂ. കുട്ടികളും, മുതിര്‍ന്നവരും, അക്ഷര ജ്ഞാനമുള്ളവരും, അനക്ഷരരും സംസാരിക്കുമ്പോള്‍ ഗ്രാമ്യ ഭാഷയില്‍ തന്നെ ഉണ്ടാകാവുന്ന ചെറിയ മാറ്റങ്ങള്‍ അവധാനതയോടെ ഉപയോഗിച്ചിരിക്കുന്നു. പത്രാവിഷ്കാരത്തിനും നോവലിസ്റ്റിന്റെ വൈദഗ്ദ്ധ്യം പ്രകടമാകുന്നുണ്ട്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ ഉപരിപ്ലവതയിലൂടെ ആഴങ്ങളിലേക്കിറങ്ങിച്ചെല്ലാനുള്ള കഴിവിന്നുദാഹരണമാണ് ഈ നോവല്‍. അല്പമൊരു ധര്‍മ്മ ബോധത്തോടെ അവതരിപ്പിക്കുന്ന ഈ നോവലിലെ ഗഹനമായ കാര്യങ്ങള്‍ നാം കടന്നു പോകുന്ന കാലത്തിന്റെ ആത്മനൊമ്പരങ്ങളുടെ അടയാളങ്ങളാണ്. ഇതിലെ പ്രതിപാദനം സരളമധുരമാണ്. തീരുമാനക്കാര്ക്ക് സംതൃപ്തി നല്കുമെന്നതില് സംശയമില്ല. – പ്രൊഫ. കടത്തനാട്ട് നാരായണന്
Original price was: ₹220.00.₹198.00Current price is: ₹198.00.