എം ടി ഒരു സമ്പൂര്‍ണ്ണ എഴുത്തു കാരനാണ്. മലയാളഭാഷയില്‍ ഏറ്റവും കൂടുതല്‍ സമ്മാനിതനായി ട്ടുള്ള സാഹിത്യകാരനാണ് എം ടി. അദ്ദേഹത്തെപ്പോലെ ആരാധക സമ്പത്തുള്ള വേറൊരെഴുത്തുകാരന്‍ മലയാളഭാഷയിലില്ല. ഏറ്റവും കൂടുതല്‍ സമ്മാനിതനായ എഴുത്തുകാരന്‍ എന്നപോലെതന്നെ ഏറ്റവും കൂടുതല്‍ പുസ്തക രചനയ്ക്ക് വിഷയീഭവിച്ചിട്ടുള്ള എഴുത്തുകാരനുമാണ്. അദ്ദേഹത്തിന്റെ മൗനം അദ്ദേഹത്തെക്കുറിച്ചു സംസാരിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നു. അങ്ങനെ എം ടിയുടെ ജീവിതത്തിന്റെ നാനാവശങ്ങളെക്കുറിച്ചും പുസ്തക ങ്ങള്‍ ഉണ്ടാവുന്നു. എം ടിയുടെ സഞ്ചാരപഥത്തിലെ ഇരുട്ടും വെളിച്ചവും നനവും ഊഷരതയും നമുക്ക് ഈ കൃതിയിലൂടെ പരിചിതമാവുന്നു. – എം മുകുന്ദന്‍
₹300.00Original price was: ₹300.00.₹270.00Current price is: ₹270.00.