സഫല ജീവിതത്തിന്
100
സന്ദേശങ്ങള്‍
വിനീഷ് വിദ്യാധരന്
സ്വയം പ്രചോദിതരാവുക എന്നത് നാമേവരും സ്വായത്തമാക്കേണ്ട കഴിവാണ്. നമ്മെ നയിക്കേണ്ടത് നമ്മുടെ ചിന്തകളാണെന്നും, നന്മയും സ്നേഹവും ആത്മവിശ്വാസവും കൊണ്ട് ഏത് സാഹചര്യത്തെയും അനുകൂലമാക്കാം എന്നും തിരിച്ചറിയുക. എങ്കില്‍ ജീവിതവിജയം ഏവര്‍ക്കും സാധ്യം. കഥകളിലൂടെ മഹദ് വചനങ്ങളിലൂടെ, തത്വചിന്തകളിലൂടെ മനുഷ്യമനസ്സുകളെ ഉത്തേജിപ്പിക്കാനുള്ള വാക്കുകള്‍ കോരിയിട്ടിരിക്കുന്നു. ജീവിതത്തെ അടുത്തറിയാന്‍, മാറ്റുവാന്‍ പറ്റുന്ന ജീവിതസമസ്യകളെ തിരിച്ചറിഞ്ഞ് മാറ്റുവാന്‍ ശ്രമിക്കാന്‍, നമുക്ക് മാറ്റം വരുത്തുവാനാവാത്ത സങ്കീര്‍ണ്ണതകളെ ഉള്ക്കൊ ള്ളാന്‍, മുന്നോട്ടുള്ള പാത സധൈര്യം വെട്ടിതെളിക്കാന്‍ ഈ പുസ്തകം നമുക്കോരോരുത്തര്‍ക്കും ശക്തി നല്കട്ടെ. – ഡോ. വര്‍ഷ വിദ്യാധരന്, സൈക്യാട്രിസ്റ്റ്, അസോസിയേറ്റ് പ്രൊഫസര്‍, ഗവ. മെഡിക്കല്‍കോളേജ്, കോഴിക്കോട്
പല പ്രതികൂല സാഹചര്യങ്ങളും മറികടന്ന് എല്ലാം പുഞ്ചിരിയോടെ നേരിടാന്‍ സാധിക്കണം എന്നും, പുതിയ സാധ്യതകള്‍ കണ്ടെത്തണം എന്നുമാണ് എന്റെ ജീവിതത്തില്‍ നിന്നും ഞാന്‍ പഠിച്ച പാഠം. മാനസികവിഷമങ്ങള്‍ മാറ്റിനിര്‍ത്തി മുന്നേറാന്‍ പ്രചോദനമാകുന്ന, പലരുടെയും ജീവിതത്തിന് വെളിച്ചമാകുന്ന നൂറു സന്ദേശങ്ങള്‍ ആണ് വിനീഷ് വിദ്യാധരന് ഈ പുസ്തകത്തില്‍ ഉള്കൊള്ളിച്ചിട്ടുള്ളത്. – പ്രജിത്ത് ജയപാല്‍, മോട്ടിവേഷണല്‍ സ്പീക്കര്‍, ദിവ്യാംഗ് ഫൗണ്ടേഷന് സ്ഥാപകന്‍
Original price was: ₹240.00.₹216.00Current price is: ₹216.00.