കഥകൾ
ഉണ്ണി ബാലകൃഷ്ണൻ
“എന്നാൽ ജീവിതമോ…. അത് നേർരേഖയിൽ മാത്രം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല. നിങ്ങൾ സ്വിച്ചിടാൻ പോകുമ്പോൾ കറന്റ് പോകുന്നു. വാതിൽ പൂട്ടി പുറത്തേക്കിറങ്ങുമ്പോൾ കറന്റ് വരുന്നു. വാഹനം കാത്ത് വഴിയിലേക്കു നടക്കുമ്പോൾ ഒരു മുടന്തൻ നിങ്ങൾക്കെതിരെ നടന്നുപോകുന്നു. നാലു പക്ഷികൾ ആ വൈദ്യുതകമ്പിയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. ഒരു നായ കുരച്ചുകൊണ്ടോടുന്നു. സൂപ്പർ മാർക്കറ്റിന്റെ പാർക്കിങ് ലോട്ടിൽ വച്ച് ഒരാൾ മറ്റൊരാളെ മുഷ്ടി ചുരുട്ടി ഇടിക്കുന്നു. കുറച്ചകലെ ഒരു കുറിക്കമ്പനിക്കു മുന്നിൽ വരിനിന്ന് ആളുകൾ ഭാഗ്യം തേടുന്നു. തെരുവിലൂടെ ഒരു ശവഘോഷയാത്ര കടന്നുപോകുന്നു. പെട്ടെന്ന് മഴ പെയ്യുന്നു. ഒരു ഭ്രാന്തി ഉടുപുടവ വലിച്ചെറിഞ്ഞ് മഴയിൽ നൃത്തം ചെയ്യുന്നു. ഒരു പെൺകുട്ടി സ്വർണക്കടയിൽനിന്ന് മുത്തുമാലകൾക്ക് വില പേശുന്നു. ധാരാളം ക്ലോക്കുകൾ വിൽക്കുന്ന ഒരു കടയ്ക്കു മുന്നിൽനിന്ന് ഒരാൾ സിഗരറ്റ് പുകയ്ക്കുന്നു. വലിയ ചവറുകൂനകൾക്കരികിലായി ഒരു രക്തസാക്ഷി സ്മാരകം നിലകൊള്ളുന്നു. നഗരചത്വരത്തിൽ ഒരു സൈക്കിൾ വേലക്കാരൻ മുളവടിയിൽ തന്റെ മകളെ കുത്തി ഉയർത്തുന്നു. ബധിരനായ ഒരാൾ അന്ധനായ ഒരുവന്റെ ചിത്രം കാൻവാസിൽ പകർത്തുന്നു. ഒരു കൈവേലക്കാരൻ അതുകണ്ട് കയ്യടിക്കുന്നു. രണ്ടു തീവണ്ടികൾ കൂട്ടിയിടിക്കുന്നു. നീയിപ്പോൾ എനിക്കൊരു റോസാപ്പുവ് സമ്മാനിക്കുന്നു. നമ്മുടെ ജീവിതം എത്രയേറെ പൊരുത്തക്കേടുകളുള്ള , എങ്കിലും സുഘടിതമായ ഒരു ചക്രം തിരിയലാണ്. …”
₹220.00 Original price was: ₹220.00.₹198.00Current price is: ₹198.00.
ആകാശത്തിലെ
മന്ത്രവാദിനികൾ
ഹരിത സാവിത്രി
ഹരിത സാവിത്രി
₹160.00 Original price was: ₹160.00.₹144.00Current price is: ₹144.00.
മരങ്ങളായ്
നിന്നതും
ഉണ്ണി ബാലകൃഷ്ണന്‍
ഉണ്ണി ബാലകൃഷ്ണന്റെ ആദ്യനോവല്‍
അന്ധകാരത്തില്‍ നിന്നാണ് നാമെല്ലാം പിറവിയെടുക്കുന്നത്. അന്ധകാരത്തിലേക്കാണ് മടങ്ങുന്നത്. ആരോ നമ്മുടെ കണ്ണുകള്‍ താഴിട്ടു പൂട്ടുകയാണ്. അതോടെ പ്രകാശം അസ്തമിക്കുന്നു. ഇരുട്ടാണ് നമ്മുടെ ഗര്‍ഭഗൃഹം. ഇരുട്ടു തന്നെയാണ് നമ്മുടെ മൃതിപേടകവും. ഇതിനിടയിലെ വെളിച്ചത്തില്‍ നാം അല്പനേരം പരസ്പരം കാണുന്നു. നമ്മെ തന്നെയും കാണുന്നു. ഗഹനമായത് ഒന്നേയുള്ളൂ. അത് ദുഃഖമാണ്. ആ ദുഃഖത്തെ മറികടക്കാന്‍ ഓരോ മരവും അതിന്റെ ചുവട്ടില്‍ ഒരു സിദ്ധാര്‍ത്ഥനെ പ്രാര്‍ത്ഥിച്ചു നില്ക്കുന്നു.
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.
പൊഴിഞ്ഞു വീണ
പ്രണയദളങ്ങൾ
ദിൽഷ കുട്ടു അഹമ്മദ് കബീർ
ഒരു ചെമ്പകപൂവിൻ്റെ ഗന്ധംപോലെ പ്രണയം അനുഭവിപ്പിക്കുന്ന കഥ കൾ. പ്രണയത്തിൻ്റെ വിരഹം, വിഷാ ദം, നഷ്ടബോധം ഇങ്ങനെ നമ്മിൽ മുറിവേല്പിക്കുന്ന ചെറുവേദനകൾ ഓരോ കഥകളിലുമുണ്ട്. സ്നേഹമാ ണഖിലസാരമൂഴിയിൽ എന്ന കവിവാ ചകംപോലെ പ്രണയത്തിനുവേണ്ടി ജീവിക്കുന്നവരാണ് ഇതിലെ ഓരോ കഥാപാത്രങ്ങളും. നീയും ഞാനും എന്ന യാഥാർത്ഥ്യത്തെ ഏകമാത്ര ബിന്ദുവായി ലയിപ്പിക്കുന്ന അസാധാ രണ വൈഭവം ഇതിൻ്റെ രചനകളിൽ സംഗീതംപോലെ ഒഴുകുന്നു.
₹125.00 Original price was: ₹125.00.₹112.00Current price is: ₹112.00.
സമ്പൂർണ
കഥകൾ
എബ്രഹാം മാത്യു
ബന്ധങ്ങളും ബന്ധവൈപരീത്യങ്ങളും ജീവിതാവസ്ഥകളും വായനക്കാരൻ്റെ മനസ്സിൽ തങ്ങിനിർത്താൻ കെൽപുള്ള കഥകൾ. അവനവനെക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും ഉള്ളിലൊരു ചലനം സൃഷ്ടിക്കാനും ഈ കഥകൾ ശ്രമിക്കുന്നു. നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു ആഖ്യാതാവ് ഈ കഥകളിലുടനീളമുണ്ട്.
₹1,200.00 Original price was: ₹1,200.00.₹1,020.00Current price is: ₹1,020.00.
കരുവന്നൂര്‍
ടി. പത്മനാഭന്‍
മലയാളകഥയുടെ ഏകാന്തവിസ്മയം തൊണ്ണൂറ്റിയാറാം വയസ്സില്‍ എഴുതിയ കഥകള്‍
സ്നേഹാര്‍ദ്രമായ ഒരു തണുത്ത കാറ്റുപോലെ നമ്മെ കടന്നുപോകുന്നു ഈ സമാഹാരത്തിലെ ഓരോ കഥയും.
സ്നേഹവും സൗഹൃദവും ഓര്‍മ്മകളും സംഗീതവും നന്മയും നിറഞ്ഞ ലോകത്തിന്റെ ശുഭ്രവെളിച്ചം ഈ കഥകളില്‍
നിന്ന് പ്രവഹിക്കുന്നു. കരുവന്നൂര്‍, പുണ്യം, ദയ, സ്വപ്നങ്ങള്‍, നിസ്സര്‍ഗ്ഗസുന്ദരം തുടങ്ങി ടി. പത്മനാഭന്റെ ഏറ്റവും പുതിയ പതിനൊന്നു കഥകളുടെ സമാഹാരം.
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
രതി പൂക്കുന്ന
താഴ്വരകളും
ക്രൈം ത്രില്ലർ
കഥകളും
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.
നടന്നു
പോകുന്ന
വഴികള്‍
ഡോ. അക്ബര്‍ സാദിഖ്
നടന്നു പോകുന്ന വെറും നിഴല്‍ രൂപം മാത്രമാണ് ജീവിതമെന്നത് ഷേക്ക്സ്പിയറുടെ കാഴ്ച്ചപ്പാടാണ്. ഈ ഷേക്‌സ്പീരിയന്‍ നിരീക്ഷണത്തില്‍ നിന്ന് മാറി മനുഷ്യജീവിതത്തെ ജൈവികം, ആത്മീയം, സാംസ്കാരികം നാഗരീകം, സാമൂഹ്യം എന്നിങ്ങനെ പല പ്രതലങ്ങളില്‍ നിന്ന്കൂടി സമ്യക്കായി നോക്കി കാണേണ്ടത് നമുക്കനിവാര്യമാവും. കാരണം അത്രമേല്‍ സങ്കീര്‍ണതയും ബഹുമുഖത്വവുമുണ്ട് നമ്മുടെ ജീവിതത്തിന്. സ്വയം തെരഞ്ഞെടുപ്പാലല്ലാതെ ലഭിക്കുന്ന നാനാതരം ജീനുകളുമായി തനിക്കറിയാത്ത ഭൂപാളിയിലേക്ക് പറന്നിറങ്ങുന്ന മനുഷ്യന് അവനു ലഭ്യമായ പരമമായ സ്വാതന്ത്ര്യവും ഇച്ഛയും പ്രയോഗിച്ച് ജീവിച്ചു തീര്‍ക്കാന്‍ മാത്രം സ്വയം പ്രാപ്തനല്ല . ഇതൊരു തീക്ഷണതയുള്ള സംവാദമണ്ഡലം തന്നെയാണ്. എന്താണ് ജീവിതം എന്തായിരിക്കും മരണം . എവിടേക്കാണു നാം പോയ് മറയുന്നത്. മറ്റു ജീവിവംശങ്ങളില്‍ നിന്നും മനുഷ്യരെ സവിശേഷമാക്കുന്ന ഭാവമണ്ഡലങ്ങളെന്തൊക്കെയാവും?.ഈ ചോദ്യങ്ങളെ അഭിമുഖീകരിക്കാതെ എങ്ങിനെയാണ് ജീവിതത്തെ നേരിടുക. അപ്പോള്‍ നമുക്ക് ആസ്തികവാദത്തെ ന്യായമായും ആശ്ലേഷിക്കേണ്ടിവരും . അപ്പോഴേ ജീവിതത്തിന് അര്‍ത്ഥവും സ്വയം സംപൂര്ത്തിയും ലഭ്യമാവൂ. മനുഷ്യ ജന്മത്തെ ആസ്തിക പരിസരത്തു നിന്നു നിഷ്കൃഷ്ടമായി നിരീക്ഷിക്കുകയും അത്തരം പരികല്പനകളെ വിശ്ലേഷണത്തിന് വിധേയമാക്കുകയുമാണ് ഈ പുസ്തകം ചെയ്യുന്നത്.
₹360.00 Original price was: ₹360.00.₹324.00Current price is: ₹324.00.
സങ്കടമണമുള്ള
ബിരിയാണി
നജീബ് മൂടാടി
ഈ കഥകളിലൂടെയും കഥയല്ലായ്‌മകളിലൂടെയും കടന്നു പോകുമ്പോൾ ചിലപ്പോൾ അവനവനെ തന്നെ, അല്ലെങ്കിൽ തിരക്കുകൾക്കിടയിൽ ഉള്ളിൽ നിന്ന് മാഞ്ഞുപോയ ഏറെ പ്രിയപ്പെട്ടൊരാളെ, നിഷ്‌കളങ്കമായ കരുതലിനെ ആർദ്രമായ ഹൃദയത്തോടെയും കണ്ണീർ നനവോടെയും നിങ്ങളോർക്കും. നിലാത്തണുപ്പുപോലെ മനസ്സിൽ അരിച്ചിറങ്ങുന്നൊരു സ്നേഹത്തിൻ്റെ നോവനുഭവിക്കും.
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.
പാര്‍ശ്വജീവിതം
ബി.ഉണ്ണികൃഷ്ണന്‍
മനുഷ്യബന്ധങ്ങളിലെ പൊരുത്തക്കേടുകളും അവി ചാരിതമായി വന്നുചേരുന്ന സംഘര്‍ഷങ്ങളുമൊക്കെ യാണ് ഇതിലെ കഥകളുടെ പ്രമേയം. സ്വന്തം ഭാഗ ധേയങ്ങള്‍ക്കു മുമ്പില്‍ പകച്ചു നില്‍ക്കുന്ന വ്യക്തിക ളുടെ നിസ്സഹായതയ്ക്കൊപ്പം മറ്റുള്ളവരുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളും അധികാരമോഹങ്ങളും കൂടി കഥ കളില്‍ പ്രമേയമാവുന്നുണ്ട്.
പ്രണയം, ഓര്‍മ്മ എന്നീ പരിചിതമായ വികാരങ്ങള്‍ മിക്ക കഥകളുടെയും അന്തര്‍ധാരയാണ്. വരികള്ക്കി ടയിലെ മൗനം കൂടി വാചാലമാവുന്ന തരത്തിലാണ് എല്ലാ കഥകളുടെയും രചന. അധികം സങ്കീര്‍ണ്ണത കളില്ലാത്ത ഈ കഥാഖ്യാനങ്ങള്‍ വായനക്കാര്‍ ഇഷ്ട പ്പെടുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
₹150.00 Original price was: ₹150.00.₹135.00Current price is: ₹135.00.
മുളച്ചിട്ടില്ലാത്ത
അവയവങ്ങള്‍
₹200.00 Original price was: ₹200.00.₹180.00Current price is: ₹180.00.
ലതാനിലയം
ഒറ്റപ്പാലം
പി. ഒ
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.
ശ്വാസത്തിന്‍
നൂലറ്റത്ത്
എം.എ സുഹൈല്‍
ഈ ലോകം കഥകള്‍ കൊണ്ട് കൂടിയാണ് സൃഷ്ടിക്കപ്പെട്ടത് എന്ന് പറയാറുണ്ടല്ലോ. അതിമനോഹരമായി കഥ പറയാന്‍ എം.എ സുഹൈലിന് കഴിയുന്നുണ്ട് എന്ന് ശ്വാസത്തിന്‍ നൂലറ്റത്തിലെ കഥകള്‍ സാക്ഷ്യപ്പെടുത്തുന്നു.കഥയുള്ള കഥകളാണ് ഇതിലെ ഏഴു കഥകളും. മനുഷ്യരുടെ ‘ശല്യമില്ലാത്തൊരിടത്ത് എന്ന കഥ മുതല്‍ പലിശ എന്ന കഥ വരെയുള്ള ഇതിലെ രചനകള്‍ വായനക്കാരെ ഒപ്പം കൊണ്ടുപോകുന്നു എന്ന് നമുക്ക് കാണാം. അടുത്ത ബെല്ലിന് നാടകം ആരംഭിക്കും എന്ന കഥ നന്മയുടെ പ്രകാശം പരത്തുന്നു. ഇത്തരം കഥകളാണ് നമ്മുടെ കാലം ആവശ്യപ്പെടുന്നത്. ഏഴ് കഥകളും വായനക്കാര്‍ രസിച്ചു വായിക്കും. കഥയ്ക്കപ്പുറം ചില കാര്യങ്ങള്‍ ഈ കഥക ളില്‍ നിന്ന് നല്ല വായനക്കാര്‍ കണ്ടെത്തുകയും ചെയ്യും. – പി.കെ. പാറക്കടവ്
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.
ഇസബെല്ല
അജിത് കണ്ടല്ലൂര്‍
അജിത് കണ്ടല്ലൂരിന്റെ ആദ്യ കഥാസമാഹാരം
വ്യത്യസ്തമായ കഥാതന്തുക്കളും അവയ്ക്കനുഗുണമായ വ്യത്യസ്തമായ ആഖ്യാനരീതികളുമാണ് ഈ എഴുത്തുകാരന്‍ സ്വീകരിക്കുന്നതും പ്രയോഗിക്കുന്നതും. അതിസാഹസികനായ കടല്‍സഞ്ചാരിയായും സത്യാന്വേഷിയായ പത്രപ്രവര്‍ത്തകനായും ആസക്തിയുടെ ഇരുള്ക്കയങ്ങളിലൂടെ അലയുന്ന കവിയായും അപ്പുറത്തെ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ കൊതിപ്പിക്കുന്ന രതിരംഗങ്ങള്‍ ഒളിഞ്ഞിരുന്ന് ടെലസ്കോപ്പിലൂടെ വീക്ഷിക്കുന്ന യുവാവായും പകര്‍ന്നാടുന്ന കഥാകൃത്തിന് സാധാരണമനുഷ്യരുടെ അസാധാരണജീവിതസന്ദര്ഭങ്ങളും അസാധാരണമനുഷ്യരുടെ സങ്കീര്‍ണ്ണമായ മാനസികജീവിതവും ഒരുപോലെ എഴുതി ഫലിപ്പിക്കാന്‍ കഴിയുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. വിഷയവൈവിദ്ധ്യത്തിന്റെയും ആഖ്യാനതീക്ഷ്ണതയുടെയും ദുര്ഗ്ഗമങ്ങളെങ്കിലും പ്രലോഭിപ്പിക്കുന്ന പാതകള്‍ ഈയെഴുത്തുകാരന്റെ മുന്നില്‍ തെളിയട്ടെ എന്ന് ആശംസിക്കുന്നു. -സുഭാഷ് ചന്ദ്രന്
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.
ബേപ്പൂര്‍ കേസ്
വിനോദ് കൃഷ്ണ
സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഗോള്‍-വാള്‍ക്കര്‍, ദൈവവേല, വാസ്‌കോ പോപ്പ, ബേപ്പൂര്‍ കേസ്
തുടങ്ങിയ കഥകളുടെ സമാഹാരം.
മനുഷ്യമനസ്സിന്റെ ആവേഗങ്ങള്‍ സൂക്ഷ്മമായി ചിത്രീകരിക്കുമ്പോഴും സാമൂഹികമായ ഓര്‍മ്മകള്‍കൊണ്ട്
വ്യവസ്ഥയെ വിചാരണ ചെയ്യുന്ന രാഷ്ട്രീയശരീരമാണ് ഈ കഥകള്‍. ഓര്‍മ്മകളെ ചരിത്രവത്കരിക്കുന്നതിനാല്‍
ഭാവിയെ നിര്‍മ്മിക്കാനുള്ള ഒരു പദ്ധതിയായി മാറുന്ന ആഖ്യാനങ്ങള്‍. സത്യാനന്തരകാലത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന പുസ്തകം.
₹180.00 Original price was: ₹180.00.₹162.00Current price is: ₹162.00.
രാത്രി ഒരു ഇല പോലെ
₹260.00 Original price was: ₹260.00.₹234.00Current price is: ₹234.00.
കളിപ്പാനീസ്
എന്‍.പി മുഹമ്മദ്
ദേശം എങ്ങനെ ഭാഷയാകുന്നുവെന്നും, ഭാഷയ്ക്കുള്ളില്‍ രൂപംകൊള്ളുന്ന ഭാഷ എങ്ങനെ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കാട്ടിത്തരുന്നുവെന്നും തെളിയിച്ചവരാണ് എന്‍.പിയുടെ ‘എണ്ണപ്പാട’ത്തെ മനുഷ്യര്‍. വര്‍ഷങ്ങള്‍ക്കുപിറകിലെ ആ എണ്ണപ്പാടത്തിന്, ഇന്ത്യ സ്വതന്ത്രയായതോടെ കൈവരുന്ന പുതുജീവനും നവതാളവുമാണ് ഈ ‘കളിപ്പാനീസി’ന് തിരിയും വെട്ടവുമാകുന്നത്. ഭാരതത്തിന്റെ ഒരു സൂക്ഷ്മപരിച്ഛേദം ഈ ചേരിക്കഥകളിലൂടെ ഉയിര്ത്തുയിര്ത്തുവരുന്നു; പ്രാദേശികത്തനിമയോടെ, നാട്ടുമൊഴിച്ചന്തത്തോടെ. സ്വാതന്ത്ര്യദിനത്തെ വരവേല്‍ക്കാന്‍ ഒരു നാട് സാമോദമൊരുങ്ങുന്നതിന്റെ കിസ്സയും, ഒരു അനാഥബാലികയുടെ അന്തര്‍ധാനം നാട്ടാര്ക്കിടയിലുണ്ടാക്കുന്ന പുകിലും, ഖല്ബിലൊതുങ്ങാതെ തുളുമ്പിത്തൂവിയ ഒരു ഇഷ്കിനെ വിജയിപ്പിച്ചെടുക്കുന്നതിന്റെ പുക്കാറുമാണ് ഈ ശരറാന്തലിലെ മൂന്നു നാളങ്ങള്‍.
₹140.00 Original price was: ₹140.00.₹126.00Current price is: ₹126.00.
Zyber Books is the new entrant to the exciting world of online book marketing. We offer attractive terms to books sellers and publishers without affecting the benefits of individual buyers.
Powered by Techoriz.
WhatsApp us