പ്രാന്തങ്ങാടി
ഹംസ കയനിക്കര
നാലരപ്പതിറ്റാണ്ടിലേറെയായി സാഹിത്യസപര്യയിലേര്‍പ്പെട്ടിരിക്കുന്ന ഒരെഴുത്തുകാരന്റെ മാസ്റ്റര്‍പീസ് എന്നു വിളിക്കാവുന്ന കൃതിയാണ് ‘പ്രാന്തങ്ങാടി’. ഈ നോവലിലൂടെ കടന്നുപോകുമ്പോള്‍ നാം മറന്നു വെച്ച പഴയ ഒരു ദേശം നമ്മെ അന്വേഷിച്ചെത്തുന്നു. ഒരുവേള നാം മറന്ന പിരാന്തന് കുഞ്ഞറമ്മൂട്ടിയും ബീവിക്കുട്ടിയും മായന്‍ ഹാജിയും ഒരു ആര്‍കൈവ്സ് മൂല്യമായി നമ്മുടെ മുന്നിലെത്തുന്നു. ജിന്നുകള്‍ നിരന്തരം അനുധാവനം ചെയ്യുന്നു, നിഗൂഢതകള്‍ നിറഞ്ഞ പള്ളിക്കാടുകളും കണ്ടുമറന്ന മണ്‍പാതകളും നിഗൂഢ രാത്രികളും നമ്മിലേക്ക് വീണ്ടും എത്തുന്നു. പ്രാന്തങ്ങാടി മലയാള സാഹിത്യത്തിന് ഒരു ദേശത്തെക്കൂടി സംഭാവന ചെയ്തിരിക്കുന്നു
– ശിഹാബുദ്ദീന് പൊയ്ത്തുംകടവ്.
ഭൂതകാലവും ചരിത്രവും വര്‍ത്തമാനവും ഇഴചേരുന്ന നോവല്‍
Original price was: ₹250.00.₹213.00Current price is: ₹213.00.