Sale!

Veliyettamayi Njan

Original price was: ₹370.00.Current price is: ₹296.00.

ശ്രദ്ധേയയായ എഴുത്തുകാരി എന്ന് വിശ്വസാഹിത്യകാരനായ ജെ.എം. കുറ്റ്സീ വിശേഷിപ്പിച്ച, കോമൺവെൽത്ത് റൈറ്റേഴ്സ് ​പ്രൈസിനർഹയായ ഗീതാ ഹരിഹരന്റെ നോവലിന്റെ പരിഭാഷ.
I have become the tide
Githa Hariharan
ഗീതാ ഹരിഹരന്റെ വേലിയേറ്റമായി ഞാൻ എന്ന കാവ്യാത്മകമായ നോവൽ സമകാലീന ഇന്ത്യൻ യാഥാർഥ്യത്തിന്റെ പ്രതിരൂപാത്മകമായ ആവിഷ്കാരമാണ്. ആശ, രവി, സത്യ എന്ന മൂന്നു ദളിത് വിദ്യാർഥികളുടെയും കൃഷ്ണ എന്ന ഗവേഷകാധ്യാപകന്റെയും ഭാഗധേയങ്ങളെ പിന്തുടർന്ന്, ആത്മഹത്യയ്ക്ക് നിർബന്ധിക്കപ്പെട്ട രോഹിത് വേമുലയുടെയും കൊല ചെയ്യപ്പെട്ട എം.എം. കാൽബുർഗിയുടെയും കാലത്തെ ഇന്ത്യനവസ്ഥ ഗീത സൂക്ഷ്മവും തീക്ഷ്‌ണവുമായി രേഖപ്പെടുത്തുന്നു. ഒപ്പം കന്നഡ ഭക്തിപ്രസ്ഥാനത്തിന്റെ അഗ്രദൂതനും കാൽബുർഗിയുടെ പഠനവിഷയവുമായിരുന്ന ബസവയുടെ പ്രതിരോധവുമായി വർത്തമാനാവസ്ഥയെ കണ്ണിചേർക്കുവാൻ ചിക്കയ്യയെയും കവിയായ മകൻ കണ്ണദേവയെയും അവരുടെ സമത്വസങ്കല്പത്തിന്റെ മൂർത്താവിഷ്കാരമായ ആനന്ദ്രഗാമത്തെയും ഭാവനചെയ്ത് നമ്മുടെ പ്രതിഷേധ പൈതൃകവുമായി വർത്തമാന പ്രതിരോധങ്ങളെ കണ്ണി ചേർക്കുന്നു. അനിവാര്യമായും വായിക്കപ്പെടേണ്ട ഒരു സാമൂഹ്യാഖ്യായിക.
– സച്ചിദാനന്ദൻ

പരിഭാഷ: ജോണി എം.എൽ

Category:
Compare
Shopping Cart
Scroll to Top