Magribile Chayangal
മഗ് രിബിലെ ചായങ്ങള്‍
അഡ്വ. മുഹമ്മദ് ശംവീല്‍ നൂറാനി
ആത്മീയ നായകരുടെ സാന്നിധ്യം നല്കുന്ന അലങ്കാരമാണ് മൊറോക്കോയുടെ മുഖമുദ്ര. പരിശുദ്ധാത്മക്കളുടെ പട്ടണം എന്നാണല്ലോ പ്രധാന നഗരങ്ങളിലൊന്നായ ഫേസിന്റെ ഖ്യാതി. മദീനത്തു ഫാസ് എന്ന് അറബിയില്‍ വിളിക്കും. മറാക്കിഷ് എന്ന മറ്റൊരു നഗരമുണ്ട്. അവിടെയാണ് അല്‍ രിജാല്‍ അസ്സബ്അ് അഥവാ ഏവ് വിശുദ്ധരുടെ അന്ത്യവിശ്രമഗോഹങ്ങള്. നാം എപ്പോഴും ചൊല്ലാറുള്ള വിശ്രുതങ്ങളായ രണ്ടു സ്വലാത്തുകളായ സ്വലാത്തുന്നാരിയയുടെയും ദലാഇലുല്‍ ഖൈറാതിന്റെയും എല്ലാ ഉറവിടം മൊറോക്കോയാണ് വിശ്വസഞ്ചാരിയും ചരിത്രകാരനുമായ ഇബ്നു ബത്തൂത്ത, അതിശ്രേഷ്ടമായ മശീഷിയ സ്വലാത്ത് ക്രോഡീകരിച്ച വിശൈ്വക ആത്മീയ ഗുരു ഇമാം അബ്ദുസ്സലാം ഇബ്നു മശ്ശീശ് ഇങ്ങനെ നീളുന്ന മൊറോക്കോയിലെ വിഖ്യാതരുടെ പട്ടിക.
മൊറോക്കോയുടെ ആത്മീയ സമൃദ്ധിയുടെ മറ്റൊരു ഭാഗമാണ് വിശുദ്ധ ഖുര്‍ആന്‍. വ്യത്യസ്തങ്ങളായ ശൈലികളില്‍ മനോഹരമായി ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരുപാട് പേരെ കാണന്‍ ഇടയായി. അതിമാധുര്യമുള്ള ആ പാരായണം കേള്‍ക്കുന്നത് തന്നെ നമ്മില്‍ വല്ലാത്ത അനുഭൂതി ഉണ്ടാക്കും. ഖുര്‍ആന്‍ ഓതുന്നതിനും കേള്‍ക്കുന്നതിനുമെല്ലാം വലിയ പ്രാധാന്യം നല്കുന്ന നാട് കൂടിയാണ് മൊറോക്കോ. അവിടുത്തെ വാസ്തുകലയിലെ ഭംഗിയും ലാളിത്യവുമാണ് എടുത്തു പറയേണ്ട മറ്റൊന്ന്. നിറത്തിലും നിര്‍മാണത്തിലുമെല്ലാം അതി മനോഹരം. പ്രകൃതിപരമായും വളരെ മനോഹരമാണ് ഇവിടം. എല്ലാ നയനാനന്ദകരമായ കാഴ്ചകള്‍. പടച്ചവന്റെ സൃഷ്ടി വൈഭവങ്ങള്. സംസ്കാരം കൊണ്ടും വിജ്ഞാനം കൊണ്ടും വിശുദ്ധരുടെ സാന്നിധ്യം കൊണ്ടും അനുഗൃഹീതമായ ഒരു നാട്. ചുരുക്കി അങ്ങനെ വിശേഷിപ്പിക്കാം.
₹160.00 ₹144.00