Samalikam
സമലോകം
സൂസി താരൂ, എ സുനിത, ഉമ മഹേശ്വരി ബൃഗുബന്‍ഡ
ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം
തൊഴിലിടങ്ങളിലും പൊതു ജീവിതത്തിലും ഇന്ന് സ്ത്രീകള്‍ കൂടുതലായി കടന്നുവരുന്നുണ്ട്. ഇവിടങ്ങളിലെല്ലാം സ്ത്രീ പുരുഷന്മാര് വളരെ അടുത്ത് ഇടപഴകുന്നുമുണ്ട്. എങ്കിലും ഏതു മാനദണ്ഡം വെച്ച് നോക്കിയാലും കടുത്ത വിവേചനം സ്ത്രീകള്‍ പൊതുവെ നേരിടുന്നത് എവിടെയും കാണാം. ഭരണഘടന തുല്യത വാഗ്ദാനം ചെയ്യുമ്പോള്‍ പോലും ഒളിഞ്ഞും തെളിഞ്ഞും പല രൂപത്തിലുള്ള ആണധികാര പ്രയോഗങ്ങള്‍ക്കും മാറ്റിനിര്‍ത്തലുകള്‍ക്കും സ്ത്രീകള്‍ വിധേയരാവുന്നുണ്ട്. ജന്റര്‍ ചര്‍ച്ചകള്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നത് ഇതിനാലാണ്. ജന്റര്‍ സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ക്കിടയാക്കുകയും അവബോധം സൃഷ്ടിക്കുകയുമാണ് സമലോകം: ജന്ററിനെക്കുറിച്ചൊരു പാഠപുസ്തകം ലക്ഷ്യമിടുന്നത്. നമ്മുടെ സാഹിത്യത്തിലും ചലച്ചിത്രങ്ങളിലും പരസ്യങ്ങളിലുമുള്ള ഉദാഹരണങ്ങള്‍ എടുത്തു കാട്ടിക്കൊണ്ട് അസമത്വത്തിന്റെ ബഹുസ്വര രൂപങ്ങളെക്കുറിച്ച് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു, പുതിയൊരു അവബോധത്തിലേക്ക് വായനക്കാരെ നയിക്കുന്നു.
₹440.00 ₹395.00