രാത്രികൾക്ക് എന്നും പല വികാരമാണ്. ചില രാത്രികൾ നമ്മെ ഒരുപാട് സന്തോഷിപ്പിക്കും, ചിലതു നമ്മെ കരയിപ്പിക്കും. മറ്റു ചിലപ്പോൾ അവ നമ്മെ പ്രണയിക്കാൻ പഠിപ്പിക്കും. പക്ഷേ ഇവ ഒന്നും അല്ലാത്ത ചില രാത്രികളുണ്ട്. നമ്മളറിയാതെ നമ്മുടെ ഉള്ളിൽ ഭീതിയുടെ നിഴൽ പായിച്ചു വല്ലാത്തൊരു വികാരങ്ങൾ എത്തിക്കുന്ന രാത്രികൾ. അന്നത്തെ രാത്രിക്കു അത്തരമൊരു വികാരമായിരുന്നു. ഉദ്വേഗജനകമായ ഒരാവിഷ്ക്കാരം.