BHARANAGHATANA – INDIAN REPUBLICINTE ATHIJEEVANACHARITHRAM
ഭരണഘടന
ഇന്ത്യന്‍
റിപ്പബ്ലിക്കിന്റെ
അതിജീവന
ചരിത്രം
അഡ്വ. വി.എന്‍ ഹരിദാസ്
സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാര്‍ഷികത്തില്‍ പ്രസിദ്ധപ്പെടുത്തുന്ന പുസ്തകം. ഏഴു ദശാബ്ദത്തിന്റെ ഇന്ത്യന്‍ ജനാധിപത്യ അനുഭവങ്ങള്‍ ഒട്ടുമേ ചെറുതല്ല. ഏഴു ദശാബ്ദക്കാലത്തെ ഇന്ത്യന്‍ ജനാധിപത്യപരീക്ഷണങ്ങളില്‍, ജീവിതത്തില്‍ ഇന്ത്യയിലെ നീതിന്യായ സംവിധാനം ( ഖൗറശരശമൃ്യ) എവിടെ നില്ക്കുന്നു; ഇന്ത്യയിലെ ജനാധിപത്യത്തെ പരിപക്വമാക്കാനും വികസിപ്പിക്കാനുമുള്ള യത്നത്തില്‍ ഇവിടത്തെ നീതിന്യായ സംവിധാനം വഹിച്ച പങ്ക് എന്താണ് എന്ന് ഭരണഘടനാ തത്ത്വങ്ങളെയും ഇന്ത്യയിലെ പരമോന്നത നീതിപീഠത്തെ (സുപ്രീം കോടതി) പ്രധാനമായും മുന്‍ നിര്‍ത്തി ആലോചിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. 1950 മുതലുള്ള സുപ്രധാന വിധിന്യായങ്ങളെയും അവ യോട് ബന്ധപ്പെട്ട ഭരണഘടനാ അനുച്ഛേദങ്ങളെയും പരി ശോധിക്കുന്ന ഈ പുസ്തകം ഇന്ത്യന്ജനാധിപത്യത്തിന്റെ സമകാലിക ചരിത്രത്തെ വിശദമായി രേഖപ്പെടുത്തുന്നു.
₹299.00 ₹269.00