Savanih: Sufi Pranaya Sangeerthanangal
“സവാനിഹ്”
സൂഫീ പ്രണയസങ്കീർത്തനങ്ങൾ
അഹ്മദ് ഗസാലി
മൊഴിമാറ്റം: എ.കെ അബ്ദുല്‍ മജീദ്
അവതാരിക: ശിഹാബുദ്ധീന്‍ പൊയ്ത്തുകടവ്
പ്രശസ്ത സൂഫി കവി അഹ്മദ് ഗസാലി യുടെ സവാനിഹിന്റെ മലയാള പരിഭാഷ. നസ്റുല്ല പുര്‍ജവാദിയുടെ വ്യാഖ്യാനവി വര്‍ത്തനവും കൂടെച്ചേര്‍ക്കുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി സൌന്ദര്യദര്‍ശനത്തെ ആവിഷ്കരി ക്കാന്‍ ശ്രമിച്ച ക്ലാസിക്കുകളില്‍ ഉല്‍കൃഷ്ടമാണ് ഈ കൃതി. അഹ്മദ് ഗസാലിയുടെ വാക്കുകളിൽ ദൈവം പ്രണയഭാജനമാകുന്നു. പ്രണേതാവും പ്രണയവും പ്രേയസിയും ഒന്നാകുന്ന അവാച്യമായ സൂഫി സൗന്ദര്യദർശനത്തെ ആവിഷ്കരിക്കാൻ ശ്രമിച്ച ക്ലാസിക്കുകളിൽ ഉൽകൃഷ്ടമാണ് സവാനിഹ്. പ്രണയത്തിന്റെ അതിഭൗതികമായ അവസ്ഥകളും പ്രണേതാവിന്റെ മാനസികനിലകളും സ്നേഹഭാജനത്തിന്റെ ഗുണഗണങ്ങളും കാവ്യാത്മകഭാഷയിൽ അഹ്മദ് ഗസാലി വർണിക്കുന്നു. പ്രണയരഹസ്യങ്ങളെ ദിവ്യമായ ഉൾക്കാഴ്ചയേടെ ചുരുളഴിക്കുന്ന ഉദ്ബോധനങ്ങളും സങ്കീർത്തനങ്ങളുമാണ് സവാനിഹ്. ആത്മീയ വരൾച്ചയനുഭവിക്കുന്നവർ ഈ കൃതിയിലൂടെ ദൈവസാമീപ്യം പ്രാപിക്കുകയും, മാനുഷികവും ദൈവികവുമായ അനുരാഗമൂർച്ഛ അറിയുകയും, ദൈവത്തിൽ വിലയനം സാധ്യമാക്കുകയും ചെയ്യുന്നു.
₹250.00 Original price was: ₹250.00.₹225.00Current price is: ₹225.00.