Shoora
ശൂറ
അഹ് മദ് അല്‍ റയ്സുനി
ഫത്ഹി ഉസ്മാന്
ഒരാള്‍ ഭരണാധികാരിയായാല്‍ പിന്നെ മരിക്കുന്നത് വരെ സ്ഥാനത്ത് തുടരാമെന്നും അയാള്‍ പൗരന്മാരുമായി കൂടിയാലോചന നടത്തിയാല്‍ തന്നെ അവരുടെ അഭിപ്രായം സ്വീകരിക്കാന്‍ ബാധ്യസ്ഥനല്ലെന്നും വാദിക്കുന്ന ഇസ്ലാമിക പണ്ഡിതന്മാരുണ്ട്. നിയമത്തിന്റെ സ്രോതസ്സ് ദൈവമായതിനാല്‍ മനുഷ്യര്‍ക്ക് നിയമം നിര്‍മ്മിക്കാന്‍ അധികാരമില്ലെന്നുമവര് വാദിക്കുന്നു. മുസ്ലിം ലോകത്തെ ഏകാധിപതികളും രാജാക്കന്മാരും ഏറെ പ്രിയങ്കരമായ ഈ നിലപാട് ഖുര്‍ആനിക പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ശുദ്ധ അസംബന്ധമാണെന്നും വ്യക്തമാക്കുന്നതാണീ പഠനം. ഗ്രന്ഥക്കാരന് മാര്‍, ഏകാധിപത്യം ഇസ്ലാം വിരുദ്ധമാണെന്നും കൂടിയാലോചനയും ഭൂരിപക്ഷ തീരുമാനവും ഇസ്ലാമിക ഭരണക്രമത്തിന്റെ അടിസ്ഥാനങ്ങളില്‍ പ്രധാനമാണെന്നും പ്രവാചകന്റെയും അടുത്ത അനുചരന്മാരുടെയും നടപടികളുടെ വെളിച്ചത്തില്‍ വിശദീകരിക്കുന്നു. മൊറോക്കോയിലെ പ്രഗല്ഭ പണ്ഡിതനാണ് അഹ് മദ് അല്‍ റയ്സുനി. ഈജിപ്തില്‍ ജനിച്ച ഫത്ഹി ഉസ്മാന് മുസ്ലിം ബ്രദര്‍ഹുഡിന്റെ ആദ്യകാല നേതാക്കളിലൊരാളായിരുന്നു. 2010 ല്‍ അന്തരിച്ചു.
₹40.00 ₹35.00