Islamum Padinjarum Derridayumayi Sambhashanam
ഇസ്ലാമും പടിഞ്ഞാറും
ദെറീദയുമായി സംഭാഷണം
മുസ്തഫ ഷെരീഫ്
ദെറീദയുടെ അവസാന നാളുകളില്‍ നടന്ന അഭിമുഖസംഭാഷണമാണിത് . അദ്ദേഹത്തിന്റെ ജന്മനാടായ അള്‍ജീരിയയിലെ അധികമാളുകളുടെയും വിശ്വാസമായ ഇസ്ലാം അബ്രഹാമിക് വിശ്വാസധാരയെ സൂചിപ്പിക്കുന്ന രൂപകമാണീ ഗ്രന്ഥത്തില്‍ . മതം , ദൈവം , സ്വാതന്ത്ര്യം , ജനാധിപത്യം തുടങ്ങിയ സങ്കീര്‍ണമായ ആശയങ്ങളെ മതം പിന്മാറിയ സെക്കുലര്‍ പൊതുമണ്ഡലത്തിന്റെയും വിശ്വാസത്തിന്റെയും തട്ടുകളില്‍ അളന്നുനോക്കി നമ്മുടെ വീക്ഷണപരമായ വൈകല്യങ്ങളെയും നാമറിയാതെ നമ്മില്‍ പതിയിരിക്കുന്ന സ്വേച്ഛാധിപത്യങ്ങളെയും അക്രമിക്കുകയാണ് അദ്ദേഹം ചെയ്തത് . നീതി ചര്‍ച്ചയുടെ മാനദണ്ഡമാകുമ്പോഴും നീതി ഉള്‍പ്പെടെയുള്ള ബൃഹത്തായ എല്ലാ ആഖ്യാനങ്ങളും ഇഴകീറി , പൊളിച്ചടുക്കി പുനര്‍നിര്‍മിക്കപ്പെടുന്ന പ്രക്രിയയുടെ വിസ്മയാവഹമായ പ്രകടനം ഈ കൃതിയില്‍ കാണാം . ഭാഷാശാസ്ത്രവും തത്വശാസ്ത്രവും ആധാരമാക്കിയുള്ള ഈ അപനിര്‍മാണ പ്രക്രിയ നീതിയും മനുഷ്യാവകാശങ്ങളും സങ്കുചിതമാകുന്ന ഇക്കാലത്ത് നമ്മുടെ ആവശ്യമായ് മാറുന്നു
₹140.00 ₹120.00