ISABELLA
ഇസബെല്ല
അജിത് കണ്ടല്ലൂര്‍
അജിത് കണ്ടല്ലൂരിന്റെ ആദ്യ കഥാസമാഹാരം
വ്യത്യസ്തമായ കഥാതന്തുക്കളും അവയ്ക്കനുഗുണമായ വ്യത്യസ്തമായ ആഖ്യാനരീതികളുമാണ് ഈ എഴുത്തുകാരന് സ്വീകരിക്കുന്നതും പ്രയോഗിക്കുന്നതും. അതിസാഹസികനായ കടല്‍സഞ്ചാരിയായും സത്യാന്വേഷിയായ പത്രപ്രവര്‍ത്തകനായും ആസക്തിയുടെ ഇരുള്ക്കയങ്ങളിലൂടെ അലയുന്ന കവിയായും അപ്പുറത്തെ കെട്ടിടത്തിലെ പന്ത്രണ്ടാം നിലയിലെ കൊതിപ്പിക്കുന്ന രതിരംഗങ്ങള്‍ ഒളിഞ്ഞിരുന്ന് ടെലസ്കോപ്പിലൂടെ വീക്ഷിക്കുന്ന യുവാവായും പകര്‍ന്നാടുന്ന കഥാകൃത്തിന് സാധാരണമനുഷ്യരുടെ അസാധാരണജീവിതസന്ദര്ഭങ്ങളും അസാധാരണമനുഷ്യരുടെ സങ്കീര്‍ണ്ണമായ മാനസികജീവിതവും ഒരുപോലെ എഴുതി ഫലിപ്പിക്കാന്‍ കഴിയുന്നു എന്നത് ഒരു ചെറിയ കാര്യമല്ല. വിഷയവൈവിദ്ധ്യത്തിന്റെയും ആഖ്യാനതീക്ഷ്ണതയുടെയും ദുര്ഗ്ഗമങ്ങളെങ്കിലും പ്രലോഭിപ്പിക്കുന്ന പാതകള്‍ ഈയെഴുത്തുകാരന്റെ മുന്നില്‍ തെളിയട്ടെ എന്ന് ആശംസിക്കുന്നു. -സുഭാഷ് ചന്ദ്രന്
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.