Thaayappa
തായപ്പ
അഖില്‍ സി.എം.
തീക്ഷ്ണമായ ജീവിതാനുഭവങ്ങളുടെ ആവിഷ്കാരമാണ് അഖില്‍ സി.എം.ന്റെ ആദ്യ നോവല്‍; ‘തായപ്പ.’ ഇളം മനസ്സി നെ വേട്ടയാടുന്ന വര്‍ണ്ണനിരാസത്തിന്റെയും ജാതിവേട്ടയു ടെയും പൊള്ളുന്ന ജീവിതാവസ്ഥയാണ് ഈ നോവലില്‍.
വേറിട്ട മുഖവും മനസ്സുമുള്ള കഥാപാത്രങ്ങളും അവരുടെ ജീവിത ചിത്രങ്ങളും നോവലിന് അപൂര്‍വ്വ ഭാവദീപ്തി നല് കുന്നുണ്ട്. അതിസാധാരണ തലങ്ങളില്‍ ജീവിതം നയിക്കു ന്നവരുടെ ക്ലേശങ്ങളിലൂടെ കടന്നുപോകുമ്പോള്‍ കരി പുരണ്ട ഒരു കാലത്തിന്റെ അവതരണം ഹൃദ്യതരമായി അനു ഭവപ്പെടും.
ജീവിതത്തില്‍ ഒറ്റപ്പെടുന്ന സ്ത്രീക്ക് സ്വാതന്ത്യത്തോടെ ആത്മരക്ഷയെക്കുറിച്ച് ഭയമില്ലാതെ ഇന്നും ജീവിക്കാന്‍ ആവുകയില്ല എന്ന ക്രൂരമായ സത്യത്തിന്റെ വെളിപ്പെടുത്ത ലാണ് ഇവിടെ സംഭവിക്കുന്നത്. – ഡോ. ജോര്‍ജ് ഓണക്കൂര്‍
₹300.00 ₹270.00