അല്‍ബിറൂനി
കണ്ട ഇന്ത്യ
അല്‍ബിറൂനി
ഇന്ത്യയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കും ഒരു നിഷ്പക്ഷവാദിയുടെ നിലയില്‍ അല്‍ ബിറൂനി ചുഴിഞ്ഞുനോക്കിയിട്ടുണ്ട്. ഇന്ത്യന്‍ പുരാണങ്ങളും വൈദ്യഗ്രന്ഥങ്ങളും അദ്ദേഹം അറബിയിലേക്ക് പരിഭാഷപ്പെടുത്തി. ഇന്ത്യന്‍ സാംസ്കാരിക പഠനത്തില്‍ വലിയ പ്രാധാന്യവും ലോക ചരിത്രകാരന്മാര്ക്കിടയിൽ, വിശിഷ്യാ അറബ് ലോക ചരിത്രന്മാര്‍ക്കിടയിൽ, പ്രചാരവുമുളള ചരിത്ര ഗ്രന്ഥമാണ് അൽ-ബിറൂനിയുടെ ‘കിതാബുല്‍ ഹിന്ദ്’ (അൽ-ബിറൂനി കണ്ട ഇന്ത്യ). പ്രാചീന ഇന്ത്യയുടെ, പ്രത്യേകിച്ചു 11-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ ഒരു സമ്പൂര്‍ണ ചിത്രമാണ് അദ്ദേഹം ഈ ഗ്രന്ഥത്തിലൂടെ നമ്മുടെ മുമ്പില്‍ വെക്കുന്നത്.