LOKATHE MATTAM; NAMUKKUM
ലോകത്തെ
മാറ്റാം;
നമുക്കും
അമിക ജോര്‍ജ്
പരിഭാഷ: വി.എന്‍ പ്രസന്നന്
മെമ്പര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ദ ബ്രിട്ടീഷ് എമ്പയര്‍ (എം.ബി. ഇ) ബഹുമതി നേടിയ ഏറ്റവും പ്രായം കുറഞ്ഞയാള്‍ മലയാളി കുടുംബ വേരുകളുള്ള ഒരു പെണ്‍കുട്ടിയാണ് – അമിക ജോര്‍ജ്. പത്തനംതിട്ട ജില്ലയില്‍ നിന്ന് ബ്രിട്ടണിലെത്തിയവരാണ് അമികയുടെ മാതാപിതാക്കള്‍. ആര്‍ത്തവ ദാരിദ്ര്യത്തിനെതിരെ ഒരു പ്രസ്ഥാനം നയിച്ച് ബ്രിട്ടീഷ് സമൂഹത്തിന്റെ ശ്രദ്ധ നേടിയ അമിക തന്റെ ഈ രംഗത്തെ വിജയ കഥയാണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. ആര്‍ത്തവ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ശേഷിയില്ലാത്തതിനാല്‍ ക്ലാസ് ദിനങ്ങള്‍ നഷ്ടമാകുന്ന പെണ്കുട്ടികളെപ്പറ്റി നടത്തിയ പഠനം ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് നല്‍കിയത്. യൂറോപ്പില്‍ പോലും ഇങ്ങനെ ധാരാളം പെണ്‍കുട്ടികളുണ്ടെന്ന് അമികയും കൂട്ടുകാരും നടത്തിയ പഠനം കണ്ടെത്തി. സര്‍ക്കാരും പൊതു സമൂഹവും ഇക്കാര്യത്തില്‍ ഇടപടണമെന്ന് ആവശ്യപ്പെട്ട് അമിക നയിച്ച പ്രസ്ഥാനം ബ്രിട്ടണില്‍ ചലനങ്ങള്‍ സൃഷ്ടിച്ചു. ലോകമെമ്പാടുമുള്ള യുവ ആക്ടിവിസ്റ്റുകളുടെ ഐക്കണുകളിലൊന്നായി അമിക മാറി. ലോകത്തിലേറ്റവുമധികം സ്വാധീനശേഷിയുളള 25 കൗമാരക്കാരില്‍ ഒരാളായി 2019 ല്‍ ടൈം മാസിക അമിക ജോര്‍ജിനെ തിരഞ്ഞെടുത്തു. ദ ഗാര്ഡിയന്, ബി.ബി.സി, വാഷിങ്ടണ്‍ പോസ്റ്റ്, ടൈം മാസിക തുടങ്ങിയ ലോകത്തിലെ പ്രധാന മാധ്യമങ്ങളെല്ലാം അമികയുടെ സാമൂഹിക ഇടപെടലുകളെപ്പറ്റി എഴുതി.
ബ്രിട്ടണില്‍ തുടക്കം കുറിയ്ക്കപ്പെട്ട ആര്‍ത്തവ ദാരിദ്ര്യ പ്രസ്ഥാനം അരികുവല്‍ക്കരിക്കപ്പെട്ട പെണ്‍കുട്ടികള്‍ക്കിടയില്‍ ഒരു വിപ്ലവമായി. ‘ലോകത്തെ മാറ്റാന്‍ നമുക്കും കഴിയും’ എന്ന് ഓരോ വിദ്യാര്‍ത്ഥിയേയും ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കൃതി – എല്ലാ വിദ്യാര്‍ത്ഥികളും എല്ലാ മാതാപിതാക്കളും വായിക്കേണ്ടത്.
₹320.00 Original price was: ₹320.00.₹288.00Current price is: ₹288.00.