Pele Ithihaasathinte Ithihaasam
ഇതിഹാസത്തിന്റെ
ഇതിഹാസം
അനന്യ ജി
കറുപ്പിനെ ചൂഴ്ന്ന മുന്‍വിധികളെയും ദാരിദ്ര്യക്കെടുതികളെയും കാല്‍പ്പന്തിന്റെ കരുത്തുകൊണ്ട് എതിര്‍ത്തുതോല്‍പ്പിച്ച പെലെ മനുഷ്യചരിത്രത്തിലെ സമാനതകളില്ലാത്ത ഇതിഹാസമാണ്. മൂന്നു വിശ്വകിരീടം നേടിയ മറ്റൊരു താരം പെലെയ്ക്കു മുന്‍പോ ശേഷമോ കാല്‍പ്പന്തിന്റെ തട്ടകത്തില്‍ ഉദിച്ചിട്ടില്ല. വിശ്വമാനവികതയുടെ പ്രതിപുരുഷനായി നന്മയുടെ പാഠങ്ങള്‍ ചൊല്ലിത്തന്ന ഗുരുവര്യന്‍കൂടിയായിരുന്നു പെലെ. കാല്‍പ്പന്തിന്റെ ആകാശത്തില്‍ ആര്‍ക്കും എത്തിപ്പിടിക്കാനാകാത്ത, ഒളിമങ്ങാത്ത, വഴികാട്ടിയായ
ധ്രുവനക്ഷത്രമാണ് പെലെ. അമരത്വത്തിന്റെ സാമ്രാജ്യം നേടിയ സമ്പൂര്‍ണ്ണതയുടെ പൂര്‍ണ്ണാവതാരം. പെലെ എന്ന ഫുട്ബോള്‍ ഇതിഹാസത്തെയും ബ്രസീല്‍ ഫുട്ബോള്‍ ചരിത്രത്തെയും വിവരിക്കുന്ന പുസ്തകം
₹180.00 Original price was: ₹180.00.₹155.00Current price is: ₹155.00.