Madhumalar-Tharyamenthum Hemantham
മധുമലര്‍ത്താര്യമേന്തം
ഹേമന്തം
പാട്ടിന്റെ ഋതുകാന്തികള്‍
ഡോ. എം.ഡി മനോജ്
സദാ നാദ്ത്മകമായ മലയാളിയുടെ സംഗീത ജീവിതത്തിലേക്കുള്ള ജാലകം തുറക്കുന്ന പുസ്തകം. പാട്ടിന്റെ ഭാവോജ്വല നിമിഷങ്ങളിലെ വൈവിധ്യവും സമ്മോഹനതയും തിരഞ്ഞു പോകുമ്പോള്‍ അവയുടെ ഗംഭീരമായ ഹിമശിഖരങ്ങളില്‍ നിലകൊണ്ട കാലാതിവര്‍ത്തികളായ ഋതുകന്തികളെ കാണിച്ചു തരികയാണിവിടെ. ആലാപനത്തിന്റെ വ്യത്യസ്ത സ്ഥായികളെ സൗന്ദര്യാഭിരാമമാക്കിയ ലതാ മങ്കേഷ്കര്‍, പി ജയചന്ദ്രന്, ജി. വേണുഗോപാല്‍, വാണി ജയറാം, വീരമണി രാജു, സിതാര, സംഗീതത്തിലെ രാജശില്പികളായ ദക്ഷിണാമൂര്‍ത്തി, ദേവരാജന്‍, എം.കെ അര്ജുനന്, ജോണ്സണ്, മെലഡിയുടെ ലയ സൗന്ദര്യം പ്രയുക്തമാക്കിയ എസ്.പി വെങ്കിടേഷ്, ജെറി അമല്‍ദേവ്, പാട്ടുവഴിയില്‍ ഹേമന്തം തീര്‍ത്ത കെ.ജെ ജോയ്, സുഗമ സംഗീതത്തിന്റെ അതിശയ സുഭഗതകളൊരുക്കിയ ആലപ്പി രംഗനാഥ്, പാട്ടില്‍ സുസുവരങ്ങളുടെ സര്‍ഗലയ താളങ്ങള്‍ പങ്കിട്ട പി. ഭാസ്കരന്, ഒ എന്‍ വി, പൂവച്ചല്‍ ഖാദര്‍…. അങ്ങനെ മനസ്സുകളില്‍ സംഗീതത്തിന്റെ മധുരോദാരശ്രുതികള് ഇഴപാകുന്ന പുസ്തകം.
₹200.00 ₹180.00