Visuddhapaapangalude India
വിശുദ്ധപാപങ്ങളുടെ
ഇന്ത്യ
അരുണ്‍ എഴുത്തച്ഛന്
ആചാരങ്ങളുടെ പേരില്‍ മാംസക്കമ്പോളത്തിലേക്ക് വലിച്ചെറിയപ്പെട്ട ജീവിതങ്ങളിലൂടെ….
2009 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.
അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും, അതിലുമപ്പുറം കൊടിയ ദാരിദ്ര്യത്തിലും ആണ്ടുകിടക്കുന്ന ഇന്ത്യന്‍ ഗ്രാമശീലങ്ങളുടെ ഇരകളായി, ദേവദാസികളായും ലൈംഗികത്തൊഴിലാളികളായും ജീവിതം ഉടഞ്ഞുപോകുന്ന സ്ത്രീജന്മങ്ങളുടെ നേര്‍ക്കാഴ്ച.
എട്ടുവര്‍ഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ യാത്രകളിലൂടെ മാദ്ധ്യമപ്രവര്‍ത്തകനായ ലേഖകന്‍ ശേഖരിച്ച വിവരങ്ങള്‍, കേട്ടുകേള്‍വികള്‍ക്കപ്പുറം ഇരുളടഞ്ഞ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നു. ജാതിയും സമ്പത്തും അതിര്‍വരമ്പുകള്‍ നിശ്ചയിക്കുന്ന ഈ രാജ്യത്തെ സാമൂഹികവ്യവസ്ഥ വേശ്യാത്തെരുവുകളിലേക്ക് തള്ളിവിട്ട സ്ത്രീകളുടെ തകര്‍ന്നടിഞ്ഞ ജീവിതങ്ങളിലൂടെ ഒരു യാത്ര.
₹350.00 ₹305.00