Cherumante Pattu
ചെറുമന്റെ
പാട്ട്
അരുണ്‍ കുമാര്‍ അന്നൂര്‍
”എത്രയെത്ര ജന്മങ്ങള് തോട്ടിയായി ഞാന്‍ എത്രയെത്ര ജന്മങ്ങളട്ടയായി ഞാന്‍ പറയനായി, പുലയനായി, കുറവനായി ഞാന്‍ ഒരുനാളും പൂണൂലിന് കുരുക്കിലായില്ല പാപകര്‍മ്മിയായതിനാല്‍ ഹീനയോനിയില്‍ നിന്റെ ജന്മമെന്നുചൊന്ന നിയമധാരികള് എന്തു പുണ്യം ചെയ്തെന്ത് പാപിയാണവര് അവരല്ലേ സോദരരെ വെട്ടിനിരത്തി നൂറുനൂറുവേലിക്കുള്ളില് കൊട്ടിയടച്ചു” വിണ്ടുകീറുന്ന ഭൂമിയുടെ ഉച്ചിയില്‍ നില്‍ക്കുമ്പോഴും ഭൂതഭൂമിയുടെ ആഴവേരുകള്‍ തൊട്ടുകൊണ്ടും ആകാശകാലങ്ങളിലേക്ക് കൈകളും കണ്ണുകളും പടര്‍ത്തിക്കൊണ്ടും വിളിച്ചുപറയാന്‍ മുതിരുന്ന സ്വതന്ത്രവചസ്സായ കവിയുടെ രചനകളാണിവ. ജീവിച്ചിരിക്കുന്ന ഒരുവന്റെ ജീവത്തായ മൊഴികള്‍. പതിരുകളേക്കാള്‍ കതിര്‍ക്കനമുള്ള ഭാവാക്ഷരങ്ങള്‍. നാളേക്കുവെച്ച വിളപ്പൊലിവിത്തുകള്. പ്രൊഫ. വി. മധുസൂദനന്‍നായര്‍
₹230.00 ₹207.00