Jathikkathottom
ജാതിക്കാത്തോട്ടം
ആശാലത
ഒരു തുടർ ഏകാത്മകതയോ, ലളിതമായ ഒരു ദ്വന്ദ്വാത്മകതയോ, ജാതിക്കാത്തോട്ടത്തിലെ കവിതകളിൽ കാണാൻ കഴിയില്ല എന്നതാണ് അവരുടെ ഏറ്റവും പ്രധാന സവിശേഷത. അവയിൽ, മാറി മാറി വരുന്നത് അനേകം നന്മകളാണ്, തീർത്തും വ്യത്യസ്തങ്ങളായ അനേകം സ്വരങ്ങളും. അവ ചിലപ്പോൾ അധികാരികളുടെ ഏതാകുന്നു, ചിലപ്പോൾ അധികാരത്തിന്റെ പിടിയിലകപ്പെട്ടവന്റേതാകുന്നു, ചിലപ്പോൾ മൃഗ ശിക്ഷകൻ്റേതാകുന്നു, ചിലപ്പോൾ മൃഗത്തിന്റെതും; ചിലപ്പോൾ സ്വപ്നാടനക്കാരിയുടെ താകുന്നു, ചിലപ്പോൾ വിപ്ലവകാരിയുടെയും; ചിലപ്പോൾ ആരെന്നോ ഏതെന്നോ പിടികൊടുക്കാതെയും. അങ്ങനെ പെണ്ണും ആണും, കുഞ്ഞുങ്ങളും മുതിർന്നവനും, മൃഗവും മനുഷ്യനും, കീഴും മേലും, ഒക്കെ മാറി മാറി അവയിൽ സാന്നിദ്ധ്യങ്ങളായി അവതരിക്കുന്നു. – എം.വി നാരായണൻ
₹270.00 ₹243.00