Coptic Yuvathiyude Veedu
കോപ്റ്റിക്
യുവതിയുടെ വീട്
അശ്റഫ് അശ്മാവി
വിവര്‍ത്തനം: ഡോ. എന്‍. ഷംനാദ്
ഏതൊരു കലാപത്തിന്റെയും ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളായിരിക്കും എന്ന പൊതുസത്യത്തിന്റെ ഉത്തമഉദാഹരണമായിരിക്കും ഹുദാ എന്ന കോപ്റ്റിക് യുവതി. പുരാതനകാലത്ത് ഈജിപ്തുകാരെ മൊത്തത്തില്‍ സൂചിപ്പിക്കുവാന്‍ ഉപയോഗിച്ചിരുന്ന പദമാണ് കോപ്റ്റിക്കുകള്‍ (ഇീുേെ) എന്നത്. പിന്നീടത് തദ്ദേശീയരായ ഈജിപ്തിലെ ക്രിസ്ത്യന്‍ ജനവിഭാഗത്തെ സൂചിപ്പിക്കുന്ന പദമായി മാറി. സലാമാമൂസ, എഡ്വേര്‍ഡ് അല്‍-ഖര്‍റാത്ത് തുടങ്ങി ഒട്ടനേകം മഹാമേരുക്കള്‍ക്ക് ജന്മം നല്കിയ സമൂഹമായിരുന്നിട്ടും എല്ലാകാലത്തും വ്യക്തമായ വിവേചനങ്ങള്‍ക്ക് കോപ്റ്റിക്കുകള്‍ ഇരയായിട്ടുണ്ട്. കൊലയാളികള്‍ ആരെന്നറിയാത്ത കൊലപാതകങ്ങള്‍, കൃഷിഭൂമികള്‍ക്കും വീടുകള്‍ക്കും തീവെയ്ക്കല്‍, തെരുവ് കലാപം എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത പ്രശ്നങ്ങളുടെ നടുവിലേക്കാണ് നാദിര്‍ ചെന്നുപെടുന്നത്. നാദിര്‍, ഹുദാ എന്നീ രണ്ട് കഥാപാത്രങ്ങള്‍ വിവിധ അദ്ധ്യായങ്ങളില്‍ തങ്ങളുടെ വീക്ഷണകോണിലൂടെ ത്വായിഅ ഗ്രാമത്തിന്റെ കഥ പറയുകയാണ്.
₹390.00 ₹351.00