Azhari Thangalude Athmakathakurippukal
അസ്ഹരി തങ്ങളുടെ
ആത്മകഥാ
കുറിപ്പുകള്‍
സമാഹരണം: ഡോ. മോയിന്‍ മലയമ്മ
അസ്ഹരി തങ്ങള്‍ പലപ്പോഴായി എഴുതിയ ആത്മകഥാകുറിപ്പുകള്‍. നേരത്തെ പ്രസിദ്ധീകരിക്കപ്പെട്ടു കണ്ടതും അല്ലാത്തതുമുണ്ട് ഈ സമാഹാരത്തില്‍. 1930-1960 കാലയളവിലെ മലബാറിലെയും കൊച്ചി രാജ്യത്തെയും മതപഠനത്തിന്റെ പൊതുവിശേഷവും സാമൂഹിക-രാഷ്ട്രീയ പരിസരവും കടന്നുവരുന്നുണ്ടിവയില്. ബാഖിയാത്, ദയൂബന്ദ്, അല്‍അസ്ഹര്‍, കൈറോ യൂനിവേഴ്സിറ്റി എന്നിവിടങ്ങളിലേക്ക് തങ്ങള്‍ ചെയ്ത പഠനയാത്രകള്‍, ലിബിയ, സഊദി അറേബ്യ എന്നിവിടങ്ങളിലെ അധ്യാപന അനുഭവങ്ങള്‍ തുടങ്ങി അസ്ഹരി തങ്ങളെ വരച്ചുകാട്ടുന്നുണ്ട് ഇതിലെ ഓരോ അധ്യായവും. ആത്മാംശം എമ്പാടുമുണ്ടീ കുറിപ്പുകളില്‍. അതേസമയം, കേരള മുസ്ലിമിന്റെ കഴിഞ്ഞ കാലത്തെ മതപഠന ശ്രമങ്ങളെ സ്വന്തം അനുഭവങ്ങളിലൂടെ ഒപ്പിയെടുക്കുന്നുമുണ്ട്. ആ നിലക്ക് കനപ്പെട്ടൊരു ചരിത്രരേഖ കൂടിയാണീപുസ്തകം.
₹180.00 ₹160.00