Himalayathile Mokshasthanangalil
ഹിമാലയത്തിലെ
മോക്ഷസ്ഥാനങ്ങളില്‍
കേദാര്‍നാഥ് | ബദരീനാഥ് | ഗംഗോത്രി | യമുനോത്രി
ബി ശിവന്‍പിള്ള
ഹിമാലയത്തിലെ മോക്ഷസ്ഥാനങ്ങളിൽ’ എന്ന പേരു സൂചിപ്പിക്കുന്നതുപോലെതന്നെ ഭക്തിസാന്ദ്രമായ തീർത്ഥാടനമാണ് ഈ പുസ്തകം. താൻ കടന്നുപോകുന്ന ഓരോ സ്ഥലത്തെക്കുറിച്ചും മുൻധാരണ സ്വരൂപിച്ചും നേരിട്ടുള്ള കാഴ്ചയിൽനിന്നുള്ള അനുഭവങ്ങൾകൂടി അതിനോടൊപ്പം കലർത്തിയും ഉചിതമായ ഭാഷയിൽ അവയൊക്കെ വിന്യസിച്ചുകൊണ്ടുമാണ് ശിവൻപിള്ള ഈ പുസ്തകം രചിച്ചിരിക്കുന്നത്. അതതു സ്ഥലത്തെത്തുമ്പോൾ ആ സ്ഥല ത്തിന്റെ പൗരാണികമായ മഹിമകളും അതോടു ബന്ധപ്പെട്ടുള്ള പുരാണകഥകളും ശിവൻപിള്ള ആഖ്യാനംചെയ്യുന്നുണ്ട്. നേർഭാഷയിൽ തട്ടുംതടവുമില്ലാതെയാണു വിവരണമത്രയും. ചതുർധാമതീർത്ഥാടനപാതയിലെ കാഴ്ചകളും അനുഭവങ്ങളും സാംസ്കാരികമഹിമകളും പൗരാണികസന്ദർഭങ്ങളും ഇടകലരുന്ന വായനാനുഭവം ഈ പുസ്തകം നൽകുന്നു. ഈ യാത്രാഖ്യാനം ഈ വഴികളിലൂടെ പോയവർക്ക് ഒരുപാട് ഓർമ്മകൾ നൽകും, വരാനിരിക്കുന്ന യാത്രികർക്ക് അറിവും വെളിച്ചവും നൽകും. വായനക്കാർക്കു ഹിമാലയത്തിലെ പവിത്രസ്ഥാനങ്ങളിലൂടെ സഞ്ചരിക്കുന്ന അനുഭവവും ലഭിക്കും.’
₹300.00 Original price was: ₹300.00.₹270.00Current price is: ₹270.00.