Pencilkondezhuthiya Cheque
പെന്‍സില്‍കൊണ്ടെഴുതിയ
ചെക്ക്
ബാബു.കെ.എ
സാധാരണ ബാങ്കിടപാടുകാര്‍ക്കും, പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും, ബാങ്ക് ജീവനക്കാര്‍ക്കും എളുപ്പം മനസ്സിലാകുന്ന രീതിയില്‍ ബാങ്കുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ചില കാര്യങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. നാല് പതിറ്റാണ്ടുകളിലധികം ഒരു പ്രമുഖ ബാങ്കില്‍ വിവിധ ഉത്തരവാദിത്തങ്ങളില്‍ ജോലി ചെയ്ത്, രാജ്യത്താകമാനം ഇടപാടുകാരെ നേരിട്ട് കണ്ടും അറിഞ്ഞും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കിയും, ബാങ്കിംഗ് രംഗത്ത് പുത്തന്‍ ഉല്പന്നങ്ങളും സേവനങ്ങളും രൂപകല്പന ചെയ്തും, നിരന്തരം പഠിച്ചും, പഠിപ്പിച്ചും നേടിയ അനുഭവ സമ്പത്തിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയ നാല്പതോളം ലേഖനങ്ങളുടെ സമാഹാരം. ബങ്കിങ് രംഗത്ത് വന്നിട്ടുള്ള മാറ്റങ്ങള്‍, വിശേഷിച്ച് ഓണ്‍ലൈന്‍, ഡിജിറ്റല്‍ സംവിധാനങ്ങളും അവയുടെ ഉപയോഗത്തില്‍ ഇടപാടുകാര്‍ നേരിടുന്ന വെല്ലുവിളികള്‍ എന്നിവയെല്ലാം ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നു. ഓ, ഇത് ഇങ്ങനെയായിരുന്നോ എന്ന് ഓരോ ലേഖനം വായിച്ചു കഴിയുമ്പോഴും തോന്നുന്നുവെങ്കില്‍ അത്ഭുതമില്ല. അത്രയും വ്യക്തതയോടുകൂടിയാണ് ഓരോ ലേഖനവും തയ്യാറാക്കിയിരിക്കുന്നത്. ബാങ്കിങ് വിഷയങ്ങള്‍ സാധാരണക്കാര്‍ക്ക് വേണ്ടി ഇത്രയും ലളിതമായി പറഞ്ഞു തരുന്ന പുസ്തകങ്ങള്‍, മലയാളത്തില്‍ പ്രത്യേകിച്ചും, കുറവാണ്. ഒരു പക്ഷെ ഈ ലാളിത്യം തന്നെയാണ് ഈ പുസ്തകത്തിന്റെ മനോഹാരിതയും.
₹280.00 ₹250.00