SWATHANTHRYA SAMARAKATHAKAL
സ്വാതന്ത്ര്യസമര
കഥകള്‍
ബഷീര്‍
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി സജീവമായി പോരാടിയ പ്രതിബദ്ധതയുള്ള എഴുത്തുകാരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ നിത്യസ്മരണീയനാണ്. സ്വാതന്ത്ര്യസമര പോരാളി എന്ന നിലയിലുള്ള ബഷീറിന്റെ മുഴുകലില്‍നിന്ന് പരോക്ഷമായി പൊന്തിവന്നവയാണ് അദ്ദേഹത്തിന്റെ കഥകളില്‍ ചിലതെങ്കിലും. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കുവേണ്ടിയും, മുഴുവന്‍ ജനങ്ങളോടുമാണ് ഈ കഥകള്‍ സംസാരിക്കുന്നത്. ബഷീറിന്റെ സ്വന്തം അനുഭവങ്ങളും ഈ കഥകളിലേക്ക് തുളഞ്ഞുകയറുന്നതായി കാണാം. ജന്മദിനം, ടൈഗര്‍, ഒരു ജയില്‍പുള്ളിയുടെ ചിത്രം, അമ്മ, പോലീസുകാരന്റെ മകള്‍, കൈവിലങ്ങ്, ഒരു മനുഷ്യന്, ഇടിയന് പണിക്കര്‍, പഴയ ഒരു കൊച്ചുഗ്രാമം, മതിലുകള്‍, കമ്മ്യൂണിസ്റ്റ് ഡെന്‍, വത്സരാജന്‍, എന്റെ വലതുകൈ, പ്രതിമ എന്നീ 14 കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും ബഷീറും തമ്മിലുള്ള ബന്ധത്തിന്റെ നാനാവശങ്ങളെയും വിശകലനം ചെയ്യുന്ന, ഡോ. ആര്.ഇ. ആഷറിന്റെ അവതാരിക ഈ ഗ്രന്ഥത്തിന് പൂര്‍ണ്ണത നല്കുന്നു.
₹230.00 Original price was: ₹230.00.₹207.00Current price is: ₹207.00.