Munnil Nadannavar Jeevitham Parayunnu
മുന്നില്‍ നടന്നവര്‍
ജീവിതം പറയുന്നു
ബഷീര്‍ തൃപ്പനച്ചി
കേരളത്തിലെ ഇസ്ലാമിക വിദ്യാഭ്യാസ മേഖലയില്‍ വൈജ്ഞാനിക സംഭാവനകളര്‍പ്പിച്ച് മുന്നില്‍ നടന്ന നാല് ഗുരുനാഥന്ന്മാരുടെ ജീവിതയാത്രകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. സി.സി നൂറുദ്ദീന്‍ അസ്ഹരി, പ്രെഫ. എം മൊയ്തീന്‍കുട്ടി, കെ.എ ഖാദര്‍ ഫൈസി, കുഞ്ഞു മുഹമ്മദ് ബാഖവി എന്നിവരാണവര്‍. കലാലയങ്ങളിലെ ക്ലാസ്റൂം അധ്യയനത്തിനപ്പുറം പ്രഭാഷണം, എഴുത്ത്, ഗ്രന്ഥരചന, സംഘാടനം എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖ പ്രതിഭകള്‍ കൂടിയാണിവര്‍.
മലബാറിലെ പ്രമുഖ ഉന്നത കലാലയങ്ങളായ ഫാറോക് കോളേജ്, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യ, ജാമിഅ നൂരിയ്യ പട്ടിക്കാട്, സുല്ലമുസ്സലാം അരീക്കോട്, ജാമിഅ നദ്വിയ്യ എടവണ്ണ, ചേന്ദമംഗല്ലൂര്‍ ഇസ്ലാഹിയ്യ, തിരൂര്‍ക്കാട് ഇലാഹിയ്യ എന്നിവയില്‍ വി ദ്യാര്ഥികളോ അധ്യാപകരോ ആയിരുന്നവരുടെ ജീവിതാനുഭവങ്ങളായതിനാല്‍ ആ സ്ഥാപനങ്ങളുടെയെല്ലാം അന്നത്തെ വര്‍ത്തമാനങ്ങള്‍ ഈ പുസ്തകത്തില്‍ വായിക്കാം. കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രം കൂടി അടയാളപ്പെടുത്തുന്നുണ്ട് ഈ ജീവിതാനുഭവങ്ങള്‍.
₹100.00 Original price was: ₹100.00.₹95.00Current price is: ₹95.00.