Vyulparinamam
വ്യുല്‍പരിണാമം
ബിലഹരി
വ്യുല്‍പരിണാമം ഒരു രാഷ്ട്രീയ രൂപകമാണ്. അത് മനുഷ്യാവസ്ഥയെ പ്രശ്നവല്‍ക്കരിക്കുന്നു. ഒപ്പം രാഷ്ട്രം, സമത്വം, ജനാധിപത്യം മുതലായ പരികല്പനകളെയും അവ ഉത്പാദിപ്പിക്കപ്പെടുന്ന രീതികളെയും അധികാരവും ജനതയുമായുള്ള നിത്യസംഘര്‍ഷത്തെയും ഇതേവരെയുള്ള മനുഷ്യചരിത്ര ത്തിന്റെ വെളിച്ചത്തില്‍ ആഖ്യാനത്തിനും അപഗ്രഥനത്തിനും വിധേയമാക്കുന്നു. പരാജിതന്റെ ദിനസരിപ്പുസ്തകത്തിന് നേര്‍വിപരീതമാണ് വിജയിയുടെ ദിനസരിക്കുറിപ്പുകള്‍ എന്നും, രണ്ടാമത്തെതാണ് പലപ്പോഴും നാം ചരിത്രമായി വായിക്കുന്നതെന്നും ഓരോ വിജയത്തിന്നടിയിലും അനേകം പരാജിതരുടെ സ്വപ്നവും രക്തവുമുണ്ടെന്നും ഒരു ദൃഷ്ടാന്തകഥയിലൂടെ വെളിപ്പെടുത്തുന്നു. ഒരു രാഷ്ട്രീയാഖ്യാനത്തിന് എങ്ങനെ കാവ്യാത്മകമാകാം എന്ന് ബിലഹരിയുടെ ഈ നോവല്‍ കാണിച്ചുതരുന്നു. – സച്ചിദാനന്ദന്
₹215.00 ₹193.00