Kadariyum Kalam
കാടറിയും കാലം
ബിന്ദു ജഗദീഷ്
നമ്മുടെ ജീവിതാവസ്ഥകളോട് പുറംതിരിഞ്ഞു നില്ക്കാന് കഴിയാത്ത, ചുറ്റും കാണുന്ന യാതനകളോടും അടിച്ചമര്‍ത്തലുകളോടും നിര്‍വ്വികാരമായി നില് ക്കാന്‍ അനുവദിക്കാത്ത ഒരു അവബോധം ബിന്ദുവിന്റെ മിക്ക കവിതകളിലും പ്രവര്‍ത്തിക്കുകയും അവ ജീവനുള്ള ആവിഷ്കാരങ്ങളായി മാറുകയും ചെയ്യു ന്നു. അതിനാല്‍ തന്നെ വൈവിധ്യമാര്‍ന്ന അനുഭവതലങ്ങള്‍ വായനക്കാര്‍ക്കു മു ന്നില്‍ തുറക്കപ്പെടുന്നുണ്ട് ബിന്ദുവിന്റെ രചനകളില്‍. ഓരോന്നും ഒറ്റയ്ക്ക് നില് ക്കുമ്പോഴും സമകാലിക മനുഷ്യ ജീവിതാവസ്ഥയോടുള്ള നേര്‍ക്കുനേര്‍ നില് പ്പിലാണ് അവയുടെ കാതല്‍, ആ നിലക്ക് ജീവിതത്തോടും മനുഷ്യാവസ്ഥകളോ ടുമുള്ള സ്നേഹവും കൂറും തുറന്ന കണ്ണുകളുമായി നില്ക്കുന്ന ബിന്ദുവിന്റെ ഈ രചനകള്‍ വായനക്കാരെ പുതിയ അനുഭവ ലോകങ്ങളിലേക്ക് ഉയര്‍ത്തും എന്നു തന്നെ ഞാന്‍ കരുതുന്നു.
₹195.00 Original price was: ₹195.00.₹165.00Current price is: ₹165.00.