P Bhaskaran Urangatha Thamburu
പി.ഭാസ്കരന്റെ ജീവിതവും കലയും
രമണൻ കാലത്തിനുശേഷം മലയാളിയെ മോഹിപ്പിച്ച് കേരളീയ പ്രകൃതിയിൽ പാടിപ്പറന്നത് പി. ഭാസ്കരന്റെ നീലക്കുയിലുകളായിരുന്നു. കവിതയിൽനിന്ന് വേറിട്ട പാട്ട്, എന്നാൽ അത് കവിതയുടെ അനുഭവവുമാണ് എന്ന് ഞാൻ ശീലിച്ചത് ഭാസ്കരൻമാഷുടെ എത്രയോ പാട്ടുകളിൽനിന്നാണ്.
– വി. ആർ. സുധീഷ്
ഇന്നും എന്നും എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമാഗാനം ‘കാട്ടിലെ പാഴ് മുളംതണ്ടിൽനിന്നും’ തന്നെയാണ്. പി. ഭാസ്കരൻമാഷുടെ വരികൾ ആ കാലഘട്ടത്തിലെ മലയാളിയുടെ പ്രണയത്തെ ആവാഹിച്ചെടുത്തതാണ്. നവോത്ഥാനത്തിനുശേഷമുള്ള കേരളീയസമൂഹത്തിലെ കാല്പനിക വസന്തത്തിന്റെ ലഹരിയിൽ വെറുമൊരു പാഴ്മുളംതണ്ടിൽനിന്ന് പാട്ടിന്റെ പാലാഴിയാണ് മാഷ് തീർക്കുന്നത്.
– ടി. ഡി. രാമകൃഷ്ണൻ
പി. ഭാസ്കരന്റെ രചനകളിൽ മലയാളിത്തത്തിന്റെ ലാളിത്യവും മഹത്ത്വവും ആഘോഷിക്കപ്പെട്ടിരിക്കുന്നു. അതോടൊപ്പം മനുഷ്യത്വത്തിന്റെയും മനുഷ്യജീവിതത്തിന്റെയും ചൂടും ചൂരും പകരുന്നതാണ് അദ്ദേഹത്തിന്റെ വരികൾ. ഭാഷയും കവിതയുമെല്ലാം ജനങ്ങളുടെതാണ് എന്ന വസ്തുതയെ സ്ഥാപിക്കുകയായിരുന്നു അദ്ദേഹം.
– എം. പി. അബ്ദുസ്സമദ് സമദാനി
മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട ഗാനരചയിതാവും കവിയും സംവിധായകനും വിപ്ലവകാരിയുമെല്ലാമായ പി. ഭാസ്കരന്റെ ജീവിതവും കലയും, മാഷുടെ ഗാനങ്ങളെപ്പോലെ ലളിതവും സുന്ദരവുമായ ഭാഷയിൽ ആവിഷ്കരിച്ചിട്ടുള്ള പുസ്തകം.
₹350.00 Original price was: ₹350.00.₹280.00Current price is: ₹280.00.