ഒരുത്തി ബി.എം സുഹറ ചെറുകഥയുടെ സാമ്പ്രദായിക രചനാരീതിശാസ്ത്രത്തെ അപ്രസക്തമാക്കുന്ന കഥകളാണ് ബി എം സുഹറയുടേത്. പ്രാദേശിക മൊഴിവഴക്കങ്ങളുടെ വിസ്മയ ലോകം തീര്‍ക്കുന്ന സുഹറയുടെ കഥകള്‍ മനുഷ്യരുടെ സങ്കീര്‍ണ്ണാനുഭവങ്ങളെ…
ചെറുകഥയുടെ സാമ്പ്രദായിക രചനാരീതിശാസ്ത്രത്തെ അപ്രസക്തമാക്കുന്ന കഥകളാണ് ബി എം സുഹറയുടേത്. പ്രാദേശിക മൊഴിവഴക്കങ്ങളുടെ വിസ്മയ ലോകം തീര്‍ക്കുന്ന സുഹറയുടെ കഥകള്‍ മനുഷ്യരുടെ സങ്കീര്‍ണ്ണാനുഭവങ്ങളെ ആലേഖനം ചെയ്യുന്നു. അസ്വാതന്ത്യത്തിന്റെ ഇടങ്ങളില്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മറന്നുപോയ സ്ത്രീകളുടെ അനുഭവങ്ങളെ തീക്ഷ്ണമായ നിലയില്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ കഥകളുടെ സമാഹാരം.
‘അങ്ങകലെ കടല്‍ത്തീരത്തിനടുത്ത് മനോഹരമായൊരു പുല്‍മേടുണ്ട്. അവള്‍ അവിടെ മേയാനെത്തുമ്പോള്‍ തിരമാലകള്‍ ആഞ്ഞടിക്കും, ഓക്കുമരങ്ങള്‍ കടപുഴകി വീഴും. എല്ലാ മാസവും അവള്‍ ഒരു കുഞ്ഞിനെ ഗര്‍ഭം ധരിക്കും. അപ്പോള്‍ പന്ത്രണ്ട് കാട്ടുചെന്നായ്ക്കള് അവളെയിട്ട് ഓടിക്കും. മൂന്നു കൊല്ലത്തിലൊരിക്കല് നെറ്റിയില്‍ നക്ഷത്രക്കുറിയുള്ള ഒരു കുഞ്ഞിനെ അവള്‍ പ്രസവിക്കും. ചെന്നായ്ക്കളുടെ ഇടയില്‍നിന്ന് ആ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നവര്‍ക്ക് എന്റേതുപോലുള്ള ഒരു കുതിരയെ സ്വന്തമാക്കാം.” റഷ്യന്‍ നാടോടിക്കഥകളുടെ പുനരാഖ്യാനം. മന്ത്രവാദിനിയും രാജകുമാരനും കരടിയും തവളയും കുറുക്കനും വെള്ളത്താറാവും ചുവന്ന പശുവുമെല്ലാം നിറയുന്ന രസകരമായ കഥകള്‍.
ഉമ്മക്കുട്ടിയുടെ കുഞ്ഞിക്കിനാവുകള്‍ ബി എം സുഹറ എന്റെ കുഞ്ഞിക്കിനാവുകൾ വീണ്ടും പൂത്തുലഞ്ഞു. പിടിവിട്ടുപോയ മനസ്സ് കൈപ്പിടിയിൽ ഒതുങ്ങുകയും ചെയ്തു. കുട്ടിക്കാലത്തേക്ക് വീണ്ടുമൊരു യാത്ര നടത്തിയപ്പോഴുണ്ടായ ഓർമ്മകൾ പകർത്താനുള്ള…
എന്റെ കുഞ്ഞിക്കിനാവുകൾ വീണ്ടും പൂത്തുലഞ്ഞു. പിടിവിട്ടുപോയ മനസ്സ് കൈപ്പിടിയിൽ ഒതുങ്ങുകയും ചെയ്തു. കുട്ടിക്കാലത്തേക്ക് വീണ്ടുമൊരു യാത്ര നടത്തിയപ്പോഴുണ്ടായ ഓർമ്മകൾ പകർത്താനുള്ള ശ്രമമാണ് ഉമ്മക്കുട്ടിയുടെ കുഞ്ഞിക്കിനാവുകൾ.
വര്‍ത്തമാനം ബി എം സുഹറ താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന എഴുത്തുകാരി തികഞ്ഞ…
താന്‍ ജീവിക്കുന്ന കാലത്തോടും സമൂഹത്തോടും നിരന്തരം കലഹിക്കുന്ന എഴുത്തുകാരിയാണ് ബി എം സുഹറ. ഇസ്ലാമിക പശ്ചാത്തലത്തില്‍ ജനിച്ചു വളര്‍ന്ന എഴുത്തുകാരി തികഞ്ഞ ജനാധിപത്യബോധത്തോടെ തനിക്കു ചുറ്റും വളര്‍ന്നുവരുന്ന മതാന്ധതയേയും സ്ത്രീവിരുദ്ധതയേയും തന്റെ കൃതികളിലൂടെ ചോദ്യം ചെയ്യുന്നു.
ആകാശത്തിന്റെയും ഭൂമിയുടെയും താക്കോല്‍ സ്വന്തം കൈകളിലാണെന്നു വിശ്വസിക്കുന്ന പൗരോഹിത്യ ആണ്‍കോയ്മാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന സ്ത്രീജീവിത കേന്ദ്രീകൃത നോവല്‍. വടക്കന്‍ മലബാറിന്റെ സാംസ്‌കാരിക പശ്ചാത്തലത്തില്‍, വീട്ടകങ്ങളില്‍ നീറിപ്പിടയേണ്ടി…
ആകാശത്തിന്റെയും ഭൂമിയുടെയും താക്കോല്‍ സ്വന്തം കൈകളിലാണെന്നു വിശ്വസിക്കുന്ന പൗരോഹിത്യ ആണ്‍കോയ്മാ സംവിധാനങ്ങളെ ചോദ്യം ചെയ്യുന്ന സ്ത്രീജീവിത കേന്ദ്രീകൃത നോവല്‍. വടക്കന്‍ മലബാറിന്റെ സാംസ്‌കാരിക പശ്ചാത്തലത്തില്‍, വീട്ടകങ്ങളില്‍ നീറിപ്പിടയേണ്ടി വരുന്ന മുസ്ലീം സ്ത്രീ ജീവിതങ്ങളെ ആവിഷ്കരിക്കുന്ന കൃതി. പ്രാദേശിക ഭാഷയുടെ ആര്‍ജ്ജവത്താല്‍ സമ്പന്നമായ ആകാശഭൂമികളുടെ താക്കോല്‍ സ്ത്രൈണ ജീവിതങ്ങള്‍ നേരിടേണ്ടിവരുന്ന സാമൂഹ്യ വിലക്കുകളെ മറികടക്കേണ്ടുന്നതിന്റെ ആവശ്യകതയെ ബോദ്ധ്യപ്പെടുത്തുന്നു