DRACULAYUDE ATHIDHI
ഡ്രാക്കുളയുടെ
അതിഥി
ബ്രാം സ്റ്റോക്കര്‍
പരിഭാഷ: കെ.പി ബാലചന്ദ്രന്
ഞങ്ങള്‍ പുറത്തേക്കു വരുമ്പോള്‍ കുറേ ഓവുചാല്‍ എലികള്‍ -ഇപ്രാവശ്യം മനുഷ്യജീവികള്‍- ഞങ്ങളുടെ അടുത്തേക്കു വന്നു. തങ്ങളിലൊരാള്‍ ഓവുചാലിലേക്കു പോയിട്ട് ഇനിയും തിരികെയെത്തിയിട്ടില്ലെന്ന് അവര്‍ പോലീസിനോടു പറഞ്ഞു… അയാളെ അന്വേഷിക്കുവാനായി അവരെ സഹായിക്കണമെന്നവര്‍ അഭ്യര്‍ത്ഥിച്ചു… ഓവുചാലിലൂടെ അധികദൂരം പോകുന്നതിനു മുന്‍പ് ഞങ്ങള്‍ കണ്ടു, എലികള്‍ തിന്നുതീര്‍ത്ത ഒരു മനുഷ്യന്റെ അസ്ഥികൂടം…! അവന് നല്ല പോരാട്ടം നടത്തിയിരിക്കണം… പക്ഷേ, എലികള്‍ കുറേ അധികമുണ്ടായിരുന്നു. അവനു തടുക്കാവുന്നതിനുമപ്പുറം! നിത്യജീവിതത്തിലുണ്ടാകുന്ന ചെറിയൊരു വ്യതിയാനത്തിലൂടെ അരിച്ചുകയറുന്ന ഭീതി മനോഹരമായി ആവിഷ്കരിച്ചിരിക്കുന്ന ഒന്‍പതു കഥകളുടെ സമാഹാരം. ഡ്രാക്കുളയുടെ ആദ്യ അദ്ധ്യായം ആകേണ്ടിയിരുന്ന ‘ഡ്രാക്കുളയുടെ അതിഥി’ എന്ന കഥ വെളിച്ചം കാണുന്നത് ഈ സമാഹാരത്തിലൂടെയാണ്. മികച്ച വിവര്‍ത്തനത്തിനു കേരള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുരസ്കാരം ലഭിച്ചിട്ടുള്ള കെ.പി. ബാലചന്ദ്രന്റെ പരിഭാഷ. ശതാബ്ദിവര്‍ഷ പ്രത്യേക പതിപ്പ്
₹240.00 Original price was: ₹240.00.₹216.00Current price is: ₹216.00.