Yudhathinteyum Palanayathinteyum Adhothalakurippukal
യുദ്ധത്തിന്റെയും പലായനത്തിന്റെയും
അധോതലക്കുറിപ്പുകള്‍
സിനിമയുടെ യുദ്ധവിരുദ്ധ ഭാഷയും പ്രതിരോധവും
സി.വി രമേശന്
തൊണ്ണൂറുകളില്‍ ചലചിത്ര നിരൂപകര്‍ പ്രകടിപ്പിച്ചുകൊണ്ടിരുന്ന ഒരു ഭയം പ്രാദേശിക സിനിമകളെ ഹോളിവുഡ് കീഴടക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. അന്ന് അതിന് ധാരാളം ഉദാഹരണങ്ങളും ഉണ്ടായിരുന്നു. ബഹുസ്വരതയും ജനാധിപത്യ സംവേദനങ്ങളും അവസാനിച്ചുപോകുമെന്ന് അവര്‍ അക്കാലത്ത് ഭയന്നിരുന്നു. അന്ന് എഴുത്തുകാരും ചിന്തകരും ഭയന്നതുപോലെ പ്രാദേശിക സിനിമകള്‍ അവസാനിച്ചില്ല. അവര്‍ ഹോളിവുഡ് സിനിമാ സമവാക്യങ്ങളുടെ മാന്ത്രികവലയത്തിലേക്ക് ചെന്ന് വീഴാന്‍ തുടങ്ങി. ആ വലയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്ന സിനിമകള്‍ ഇപ്പോഴും ലോകം മുഴുവന്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നു. അവ തിരിച്ചറിയാന്‍ നിതാന്ത ജാഗ്രത ആവശ്യമാണ്. അല്ലെങ്കില്‍ ആള്‍ക്കൂട്ടത്തില്‍ നിന്നും അവയുടെ സംവിധായകരെ കണ്ടെത്താന്‍ പ്രയാസം നേരിടും. സി.വി രമേശന് അങ്ങനെയൊരു ശ്രമമാണ് ഇന്ത്യന്‍ ഭാഷകളിലേയും വിദേശഭാഷകളിലേയും സിനിമകളെ സൂക്ഷമമായി പഠിക്കുന്ന ഈ സമാഹാരത്തിലൂടെ നടത്തുന്നത്.
₹275.00 Original price was: ₹275.00.₹248.00Current price is: ₹248.00.