CHE
ചെ
കാര്‍ലോസ് കാലിക ഫെറര്‍
ആമുഖം: ആല്‍ബര്‍ട്ടോ ഗ്രനാഡോ
ചെഗുവാരയുടെ ലാറ്റിനമേരിക്കയിലൂടെയുള്ള രണ്ടാമത്തേതും അന്തിമവുമായ യാത്രയുടെ വിവരണം
ഏണസ്റ്റോ ‘ചെ’ ഗുവാര 1952-ല്‍ തന്റെ സുഹൃത്തായ ആല്‍ബര്‍ട്ടോ ഗ്രനാഡോയ്ക്കൊപ്പം തെക്കേ അമേരിക്കയിലൂടെ ഒരു യാത്ര പോയി. ആ യാത്രയുടെ വിവരണമാണ് ചെയുടെ മോട്ടോര്‍സൈക്കിള്‍ ഡയറിക്കുറിപ്പുകള്‍. പക്ഷെ അത്ര അറിയപ്പെടാത്ത മറ്റൊരു കാര്യം എന്തെന്നാല്‍, ഗ്രനാഡോയ്ക്കൊപ്പമുള്ള യാത്രക്ക് ശേഷം അതിനടുത്ത വര്‍ഷം തന്റെ 25 -ാമത്തെ വയസ്സില്‍ ചെ വീണ്ടും ഒരു യാത്ര പോയിരുന്നു. ഇത്തവണ പോയത് അദ്ദേഹം ‘കാലിക’ എന്ന് സ്നേഹപൂര്‍വ്വം വിളിക്കുന്ന കാര്‍ലോസ് ഫെററിനൊപ്പമായിരുന്നു. ഏണസ്റ്റോയുടെയും കാലികയുടെയും കുട്ടിക്കാലം, മെഡിക്കല്‍ സ്കൂള്‍ പഠനകാലം, ഏണസ്റ്റോ ‘ചെ’യായി തീര്‍ന്നതിനു ശേഷം അവര്‍ രണ്ടുപേരും നടത്തിയ യാത്രകളും, കൂടാതെ ചെ ഗുവാരയുടെ മാനുഷിക മൂല്യങ്ങളും സാമൂഹിക നീതിയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും കാലിക തന്റെ ഓര്‍മകളിലൂടെ പങ്കുവെയ്ക്കുന്നു. ‘ചെ’യുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബവുമായി വളരെ അടുത്തു നിന്നുകൊണ്ട് ‘ചെ’യുടെ ജീവിതം സമൂഹത്തിലേക്ക് തുറന്ന് കാണിക്കാന്‍ സ്വന്തം ജീവിതം മാറ്റിവെച്ച കാലികയും ‘ചെ’യുമായുള്ള അഗാധമായ സുഹൃദ്ബന്ധം വരച്ചുകാട്ടുന്ന അപൂര്‍വമായ രചന.
₹320.00 Original price was: ₹320.00.₹288.00Current price is: ₹288.00.