BHOOMIYILEKKUM VECHU ETTAVUM BHANGIYULLA VASTHRAM
ഭൂമിയിലേക്കുംവെച്ച് ഏറ്റവും ഭംഗിയുള്ള വസ്ത്രം നെയ്തെടുക്കുന്ന തുന്നല്ക്കാരിയുടെയും അത് അണിയാന്‍ കാത്തിരിക്കുന്ന രാജകുമാരിയുടെ യും കഥ
ഇ. സന്തോഷ്കുമാര്‍
ഭൂമിയിലേക്കുംവെച്ച് ഏറ്റവും മനോഹരമായ വസ്ത്രം തുന്നുന്നതാരാണ്? ആരാണ് അതണിയാന്‍ കാത്തിരിക്കുന്ന രാജകുമാരി? എന്തുകൊണ്ടാണ് അത്രയും സുന്ദരമായ വസ്ത്രം ഇരുട്ടില്‍ നിര്‍മ്മിക്കപ്പെടുന്നത്? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ഉത്തരമാണ് ഈ ബാലസാഹിത്യകൃതി.
പോയകാലത്തെയും ഭാവിയെയും കുറിച്ച് അറിയാവുന്ന മഹാജ്ഞാനികളായ രണ്ടു മൂങ്ങകള്‍, മനസ്സലിവുള്ള ഒരു രാജകുമാരന്, അദ്ഭുതകരമായ സ്വപ്നങ്ങള്‍ കാണുന്ന അയാളുടെഅമ്മമഹാറാണി, സുന്ദരിയായ ഒരു വനദേവതയും അവളുടെ തോഴിയും, അവരെ ശപിച്ചു ഭൂമിയിലേക്കയ്ക്കുന്ന കോപിഷ്ഠനായ വൃദ്ധതാപസന്: ഇവരെല്ലാം നിങ്ങളെ വിചിത്രമായൊരു ലോകത്തേക്കു കൂട്ടിക്കൊണ്ടുപോകുന്നു.
കാക്കരദേശത്തെ ഉറുമ്പുകള്‍, പക്ഷികള്‍ നിറങ്ങളെക്കുറിച്ചു തര്‍ക്കിക്കുന്നു എന്നീ രചനകള്‍ക്കുശേഷം ഇ. സന്തോഷ്കുമാര്‍ കുട്ടികള്‍ക്കായി എഴുതിയ നോവല്‍.
₹160.00 Original price was: ₹160.00.₹136.00Current price is: ₹136.00.