Shopping cart

Sort by

View
ഇത്തിക്കുട്ടിയുടെ പൊന്‍പാദസരം, കുഞ്ഞനണ്ണാന്‍, ചിന്നനും കുഞ്ഞനും തുടങ്ങി 14 കുട്ടിക്കഥകള്‍. സ്‌നേഹത്തിന്റെ പാഠങ്ങളും സദ്ഗുണങ്ങളുടെ തെളിനീരുറവകളും ഈ കഥകളില്‍ പൊന്‍നൂലുകളായി തിളങ്ങിനില്‍ക്കുന്നു.
കുട്ടികളില്‍ നന്മ നിറക്കുന്ന കുട്ടിക്കഥകളുടെ സമാഹാരം. സ്വയം കണ്ടെത്തേണ്ട ചില ചോദ്യങ്ങളിലൂടെയാണ് ഇതിലെ കഥകള്‍ കുട്ടികളോട് സംസാരിക്കുന്നത്. അറബി മാസികകളില്‍ വന്ന കുട്ടിക്കഥകളുടെ സ്വതന്ത്ര വിവര്‍ത്തനം.
Nirangal

Nirangal

55.00
മഴയുടെ സന്ദേശം, മാവ് പൂക്കുന്നതാര്‍ക്കുവേണ്ടി, ആരേയും പറ്റിക്കരുത്, സ്വന്തം കാര്യം സിന്ദാബാദ് തുടങ്ങി കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ഒട്ടേറെ ജീവിത പാഠങ്ങളുള്‍ക്കൊള്ളുന്ന പതിനാല് ലളിത ലേഖനങ്ങളുടെ സമാഹാരം.
Nervazhi

Nervazhi

45.00
നേര്‍വഴി ഷഹീദ് രണ്ടാനമ്മയുടെ ചതി മൂലം പല കഷ്ടപ്പാടുകളും സഹിക്കേണ്ടിവന്ന സത്യന്‍ എന്ന കുട്ടിയുടെ വിജയഗാഥകളാണ് ഈ കൊച്ചു നോവല്‍. ലളിതമായ ഭാഷയില്‍ തനിമയാര്‍ന്നൊരു കഥ.
നന്മയുടെ പൂക്കള്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് മാനവ ചരിത്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത മികച്ച സംഭവങ്ങള്‍ ഇസ്ലാമിക മൂല്യങ്ങളോടെ ഉയര്‍ത്തിക്കാട്ടുന്ന പതിനാറ് കഥകള്‍. ലളിതമായ ശൈലി. അനായാസമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും…
ധാര്‍മിക ബോധമുള്ള ഒരു തലമുറ വളര്‍ന്നു വന്നില്ലെങ്കില്‍ ഈ ലോകത്തിന്റെ സ്ഥിതിയെന്താവും? ഇങ്ങനെയൊരു അനാരോഗ്യകരമായ കാലത്താണ് പി.വി.എസ്. പടിക്കലിന്റെ കവിതകളുടെ പ്രസക്തി. തേന്‍പോലെ മധുരവും ഔഷധവീര്യവുമുള്ള അവ…
'ഒരിടത്തൊരിടത്തൊരിടത്ത്....' എന്ന ആ പഴയ അമ്മൂമ്മക്കഥാ ശൈലിയില്‍ പത്തൊന്‍പത് കുഞ്ഞിക്കഥകള്‍. ഇതില്‍ ലാളിത്യത്തിന്റെ തേന്‍തുള്ളിയുണ്ട്. സാരോപദേശത്തിന്റെ വയമ്പുണ്ട്. ബാലമനസ്സുകളുടെ ശേഷി അറിഞ്ഞുള്ള രചനാതന്ത്രം ഈ കഥകളെ വ്യത്യസ്തമാക്കുന്നു. കുഞ്ഞുന്നാളിലേ മനസ്സില്‍ വേരുപിടിക്കേണ്ട കുറേയേറെ സദ്ഗുണങ്ങള്‍ വരച്ചുകാണിക്കുന്നുണ്ട്  ഇതിലെ ഓരോ…
ഇന്ത്യയിലും ഇറാനിലും പ്രചാരത്തിലുള്ള ഏതാനും നാടോടിക്കഥകളുടെ സ്വതന്ത്രമായ പുനരാവിഷ്‌കാരം. പത്തു കഥകളും ഓരോ ബാലപാഠങ്ങള്‍ പറഞ്ഞുതരുന്നു. പ്രശസ്ത രേഖാചിത്രകാരന്‍ സഗീറിന്റെ മനോഹരമായ ചിത്രങ്ങളോടെ.
Moosa Nabi

Moosa Nabi

60.00
പ്രവാചകന്മാരെക്കുറിച്ച് ഈജിപ്ഷ്യന്‍ എഴുത്തുകാരന്‍ അഹ്മദ് ബഹ്ജത് തയാറാക്കിയ ഗ്രന്ഥപരമ്പരയിലെ മൂസാനബിയുടെ ജീവിതകഥ. മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച ധാരണ ബാലമനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ സഹായകമായ കൃതി.
Manideepam

Manideepam

15.00
ലോകത്തിന്റെ കണ്ണീര്‍ മഴക്കാലം/ ലോകത്തിന്‍ ദേഷ്യം വേനല്‍ക്കാലം/ലോകത്തിന്‍ സന്തോഷം മഞ്ഞുകാലം എന്നെഴുതിയ ഒരു കൊച്ചു കുട്ടി. കൊള്ളിയാന്‍ പോലെ പെട്ടെന്നുദിച്ച് അസ്തമിച്ച ആ കുരുന്നു പ്രതിഭയുടെ തൂലികയുടെ…
കുട്ടികളും മുതിര്‍ന്നവരും മൂളി നടക്കാന്‍ ഇഷ്ടപ്പെടുന്ന പതിനാറ് കുട്ടിക്കവിതകള്‍. പ്രശസ്ത ബാലസാഹിത്യകാരി സുമംഗലയുടെ ആമുഖക്കുറിപ്പോടെ.
Manasantharam

Manasantharam

45.00
കുട്ടികളുടെ ബുദ്ധിവികാസത്തിനും സദ്ഗുണ സമ്പന്നതക്കും സഹായകമാവുന്ന പത്തു കൊച്ചുകഥകള്‍. വായിച്ചു രസിക്കുന്നതോടൊപ്പം മനസ്സിന് നേര്‍വഴി കാട്ടുന്ന ഒട്ടേറെ മൂല്യങ്ങളും ഈ കഥാ ചെപ്പില്‍ ഭദ്രമാണ്.
Loka Sundaran

Loka Sundaran

45.00
പ്രവാചക ചരിത്രങ്ങളില്‍ ഏറ്റവും ആവേശഭരിതമായ കഥയാണ് പ്രവാചകന്‍ യൂസുഫിന്റേത്. ലളിത സുന്ദരശൈലിയില്‍ 'യൂസുഫ് ചരിത്രം' വിവരിക്കുന്ന ഈ കൃതി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമാണ്.
കുട്ടികള്‍ക്കുവേണ്ടി ടോള്‍സ്റ്റോയ് രചിച്ച സാരോപദേശ കഥകളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. ഓരോ കഥകള്‍  വായിച്ചുതീരുമ്പോഴും വിലപ്പെട്ട ഗുണപാഠങ്ങള്‍ കുട്ടികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയുംവിധമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അഹങ്കാരവും അസൂയയും…
ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപക നേതാവ് സയ്യിദ് അബുല്‍അഅ്ലാ മൌദൂദിയുടെ  സംഭവബഹുലമായ ജീവിതം ലളിതമായി വിവരിക്കുന്ന പുസ്തകം. വെടിയുണ്ടകള്‍ക്കും അറസ്റ്റിനും തൂക്കുകയറിനുമൊന്നും…
ആധുനിക കാലത്തെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായ അല്ഇഖ്വാനുല് മുസ്ലിമുന്റെ സ്ഥാപക നേതാവായ ഇമാം ഹസനുല് ബന്നയുടെ സംഭവ ബഹുലമായ ജീവിതം കുട്ടികള്ക്ക് സുഗ്രാഹ്യമായ രീതിയില് ലളിതമായ…
നന്മയുടെ നറുതേന്‍ കിനിയുന്ന കഥകള്‍. ബാലമനസ്സുകളില്‍ ഉത്തമ ഗുണങ്ങള്‍ നിറക്കുന്നതോടൊപ്പം ചരിത്രത്തിന്റെ താരാപഥങ്ങളില്‍ ശോഭിച്ചുനിന്ന അതുല്യ വ്യക്തിത്വങ്ങളുടെ മാതൃകാ ജീവിതങ്ങള്‍ ഇതള്‍ വിരിയുന്നു.
ആയിരം തവണ തുന്നിക്കൂട്ടിയും ഏച്ചുകെട്ടിയും വികൃതമായിത്തീര്‍ന്നതാണ് കാസിമിന്റെ ചെരിപ്പ്. തേമാനം സംഭവിക്കാതിരിക്കാന്‍ അത് കഴുത്തിലണിഞ്ഞ് നടക്കുന്ന പിശുക്കന്‍മാരുടെ രാജാവായ കാസിമി ഇന്നും നമുക്കിടയില്‍ ജീവിക്കുന്നു. വിഖ്യാതമായ ആയിരത്തൊന്നു…
സ്‌നേഹസമ്പന്നയായ സുലോചന ടീച്ചറും വികൃതിക്കുട്ടിയും കഥാപാത്രങ്ങളായ ഈ നോവല്‍ ബാലമനസ്സുകള്‍ക്ക് ഒട്ടേറെ കൗതുകങ്ങള്‍ പകര്‍ന്നുനല്‍കുന്നു. കാഴ്ച നഷ്ടപ്പെടുന്ന വേണുവിന് സുലോചന ടീച്ചറുടെ കണ്ണ് ദാനമായി ലഭിക്കുമ്പോള്‍ തുറന്നുകിട്ടുന്ന…
Kannu

Kannu

45.00
സ്‌നേഹസമ്പന്നയായ സുലോചന ടീച്ചറും വികൃതിക്കുട്ടിയും കഥാപാത്രങ്ങളായ ഈ നോവല്‍ ബാലമനസ്സുകള്‍ക്ക് ഒട്ടേറെ കൗതുകങ്ങള്‍ പകര്‍ന്നുനല്‍കുന്നു. കാഴ്ച നഷ്ടപ്പെടുന്ന വേണുവിന് സുലോചന ടീച്ചറുടെ കണ്ണ് ദാനമായി ലഭിക്കുമ്പോള്‍ തുറന്നുകിട്ടുന്ന…
കുഞ്ഞുങ്ങളില്‍ സ്‌നേഹം, കരുണ, ദയ, ധീരത തുടങ്ങിയ നല്ല ഗുണങ്ങള്‍ വളര്‍ത്തുന്ന പതിനൊന്ന് കുഞ്ഞു കഥകളുടെ സമാഹാരം. മനുഷ്യന്‍ കഥാപാത്രമാകുന്ന കഥകളും ജീവികള്‍ കഥാപാത്രങ്ങളാകുന്ന കഥകളും ഇതിലുണ്ട്.…
Kallikkakka

Kallikkakka

30.00
കള്ളിക്കാക്ക'യോടൊപ്പം ചിറകടിക്കാം. പുള്ളിച്ചിറകുവിരിച്ച പൂമ്പാറ്റപ്പെണ്ണിനോടും കൊഞ്ചിക്കുഴയുന്ന ഇളം കാറ്റിനോടും കൂട്ടുകൂടാം. ആകാശം തലയില്‍ ചൂടിയ മഴവില്‍ക്കാവടി തൊട്ടുനോക്കാം. അമ്പിളിയമ്മാവനോട് കിന്നാരം പറയാം. നക്ഷത്രപ്പൂക്കള്‍ പെറുക്കിക്കൂട്ടാം..... ഓരോ അണുവിലുമുള്ള…
Jeevidanadam

Jeevidanadam

80.00
കുട്ടികളെ ഒരേസമയം ചിന്തിപ്പിക്കാനും സംസ്‌കരിക്കാനും ഉതകുന്ന, ഒരു പിതാവ് മകന്നെഴുതുന്ന ഭാവാത്മകമായ സാരോപദേശങ്ങളുടെ സമാഹാരം.
Ibrahim Yusuf

Ibrahim Yusuf

45.00
ഈജിപ്തിലെ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ അഹ്മദ് ബഹ്ജത് കുട്ടികള്‍ക്കുവേണ്ടി എഴുതിയ ചരിത്രമാണ്  'പ്രവാചകന്മാര്‍.' മഹാന്മാരായ പ്രവാചകന്മാരെയും അവരുടെ ദൗത്യത്തെയും കുറിച്ച് സാമാന്യ ധാരണ ബാലമനസ്സുകളില്‍ കരുപ്പിടിപ്പിക്കാന്‍ ഈ…

Shopping cart

CONTACT

Zyber Books,
23/494 F1,Obelisk Building,
Arts College PO

Calicut 673018, Kerala

Call us now: (+91)9074673688
Email: support@zyberbooks.com

Copyright ©ZYBERBOOKS.

Powered by  Techoriz.