Ambedkarum Ayithavum
അംബേദ്കറും
അയിത്തവും
ജാതിവിശകലനം, പോരാട്ടം
ക്രിസ്റ്റോഫ് ജാഫ്രെലോ
ആധുനിക ഇന്ത്യയുടെ ഗതി നിര്‍ണയിച്ച അതികായരിലൊരാളാണ് ഡോ. ബി.ആര് അംബേദ്കര്‍. ജാതിയിലധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തെക്കുറിച്ചുള്ള ബൗദ്ധിക വിശകലനങ്ങളിലൂടെയും ജാതിവിരുദ്ധമായ രാഷ്ട്രീയപോരാട്ടങ്ങളിലൂടെയും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ഇന്ത്യയുടെ ചരിത്രത്തിലെ വിസ്മരിക്കാനാവാത്ത അധ്യായങ്ങളാണ്. അംബേദ്കറുടെ ബൗദ്ധികചിന്തയെയും രാഷ്ട്രീയപ്രവര്‍ത്തനങ്ങളെയും സംയോജിപ്പിച്ചുകൊണ്ടുള്ള സമഗ്രമായ വിശകലനമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ആധുനിക ഇന്ത്യയുടെ രാഷ്ട്രീയ വിശകലനങ്ങളില്‍ ഏറ്റവും ശ്രദ്ധേയ ശബ്ദമായ ഫ്രഞ്ച് പണ്ഡിതന് ക്രിസ്റ്റോഫ് ജാഫ്രെലോയാണ് പുസ്തകത്തിന്റെ രചയിതാവ്. ഇന്ത്യന്‍ രാഷ്ട്രീയ സമൂഹത്തിലെ വിടവുകളെയും വിള്ളലുകളെയും തുറന്നുകാണിക്കുന്ന വളരെ ചുരുക്കം നിരീക്ഷകരിലൊരാളായ ജാഫ്രെലോയുടെ രാഷ്ട്രീയബോധ്യവും രചനാവൈദഗ്ധ്യവും, ഈ പുസ്തകത്തെ അംബേദ്കറിനെക്കുറിച്ചുള്ള മറ്റു പുസ്തകങ്ങളില്‍ നിന്നു വേറിട്ടുനിര്‍ത്തുന്നു.
₹290.00 ₹260.00