Prakrithi Niyamam
പ്രകൃതി
നിയമം
സി.ആര് പരമേശ്വരന്
പ്രകൃതിയുടെ ഏതോ ക്രൂരനിയമത്താല്‍, ഒരു പതിറ്റാണ്ടിന്റെ പീഡകളും ഉത്കണ്ഠകളും മാനസസംഘര്‍ഷങ്ങളും ഒത്തുചേര്‍ന്ന് ഒരു കഠിനരോഗത്തിന്റെ രൂപത്തില്‍ തന്റെ
ജീവിതത്തെ ദുര്‍വ്വഹമാക്കുമ്പോഴും, അതില്‍ തളരാതെ, പിന്മാറാതെ ശരീരത്തെ മാത്രം രോഗത്തിനു വിട്ടുകൊടുത്തു കൊണ്ട് തന്റെ കാലത്തിനെ ഒരു ശസ്ത്രക്രിയയിലൂടെയെന്നവണ്ണം പരിശോധിക്കുന്ന ദൗത്യം സി.ആര്. പരമേശ്വരന് ഈ കൃതിയില്‍ നിര്‍വ്വഹിക്കുന്നു. പ്രകൃതിനിയമം ഒരു മനസ്സിന്റെ ഉണര്‍ച്ചയാണ്;
ഒരു കാലത്തിന്റെ സ്മാരകവുമാണ്. -കെ.സി. നാരായണന്
മലയാള നോവല്‍ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ പ്രകൃതിനിയമം. തീക്ഷ്ണമായ ഒരു രാഷ്ട്രീയകാലത്തിന്റെ ദുരിതപൂര്‍ണ്ണമായ സംഘര്‍ഷങ്ങള്‍ ആവിഷ്കരിച്ച ഈ
നോവലിന് സാര്‍വ്വകാലികവും സാര്‍വ്വലൗകികവുമായ പ്രസക്തിയുണ്ട്. പ്രകൃതിനിയമത്തിന്റെ മാതൃഭൂമി പതിപ്പ്
₹200.00 ₹170.00