Athmasamskaranam
ആത്മസംസ്കരണം ചര്‍ച്ചചെയ്യുന്ന പുസ്തകങ്ങള്‍ മനസ്സിന്റെ സംസ്കരണത്തെക്കുറിച്ചാണ് പ്രതിപാദിക്കാറുള്ളത്. മനസ്സിനെ മാലിന്യങ്ങളില്‍നിന്ന് ശുദ്ധീകരിച്ച് ആത്മീയോന്നതി നേടാനുള്ള പദ്ധതികളും പരിശീലനമാര്‍ഗങ്ങളും അവ പറഞ്ഞുതരും. എന്നാല്‍ ജീവിതത്തിന്റെ മറ്റു മണ്ഡലങ്ങളിലൊന്നും അവ താല്പര്യം കാണിക്കാറില്ല. വ്യക്തിജീവിതത്തിന്റെ കുടുസ്സായ ഒരു മുലയിലേക്ക് ‘തസ്കിയത്തുന്നഫ്സിനെ’ സങ്കുചിതപ്പെടുത്തുന്ന ഈ കാഴ്ചപ്പാട് തസവ്വുഫിന്റേതാണ്. വിശുദ്ധ ഖുര്‍ആന്റെയും തിരുസുന്നത്തിന്റെയും അടിസ്ഥാനത്തില്‍ തികച്ചും വ്യത്യസ്തമായൊരു കാഴ്ചപ്പാട് അവതരിപ്പിക്കുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. വ്യക്തി, കുടുംബം, സമൂഹം, രാഷ്ട്രം എന്നിവയുടെ വിശാല ഭൂമികയില്‍ നിന്നുകൊണ്ടാണ് ഇതില്‍ ആത്മസംസ്കരണം ചര്‍ച്ചചെയ്യപ്പെടുന്നത്. അതുകൊണ്ടുതന്നെ ആത്മസംസ്കരണം ആഗ്രഹിക്കുന്നവര്‍ക്ക് അനന്യലഭ്യമായ വഴി കാട്ടിയാണ് ഈ കൃതി. നമ്മുടെ അറിവിലും കാഴ്ചപ്പാടിലും മാത്രമല്ല ജീവിതത്തിലും വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് പ്രേരണയാവാന്, വിശ്വപ്രശസ്ത പണ്ഡിതനായ മൌലാനാ അമീന് അഹ്സന് ഇസ്വ്ലാഹിയുടെ ഈ വിശിഷ്ടകൃതിക്ക് നിസ്സംശയം സാധിക്കും
₹295.00