അശാന്തിയുടെ
കാഴ്ചകള്‍
ലോക സിനിമാപഠനങ്ങള്‍
സി.വി രമേശന്
സമൂഹം നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും എക്കാലവും ചലച്ചിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ലോകമഹായുദ്ധങ്ങൾ, നാസി അക്രമങ്ങൾ, മത/ജാതി ഭീകരത തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിൽ നടന്ന സംഘർഷങ്ങൾ ശക്തവും തീവ്രവുമായി ആവിഷ്ക്കരിച്ചുകൊണ്ടാണ് ചലച്ചിത്രകല നിലനിന്നിരുന്നത്. അതേ രീതിയിൽ, സമകാലീനലോകം നേരിട്ടുകൊണ്ടിരിക്കുന്ന സംഘർഷങ്ങളും, അവ വ്യക്തികളിലും സമൂഹങ്ങളിലുമുണ്ടാക്കുന്ന ദുരന്തങ്ങളൂം അശാന്തിയും ദൃശ്യവൽക്കരിച്ചുകൊണ്ടാണ് ചലച്ചിത്രം മുമ്പോട്ട് പോകുന്നതെന്ന തിരിച്ചറിവോടെയാണ് ലോകസിനിമയിലെ പുതിയ ചിത്രങ്ങളെക്കുറിച്ചുള്ള ഈ പഠനങ്ങൾ വായനക്കാർക്ക് മുമ്പിലെത്തുന്നത്.