Kelkkatha Shabdangal
കേള്‍ക്കാത്ത
ശബ്ദങ്ങള്‍
പാട്ട്, ശരീരം, ജാതി
എ.എസ് അജിത് കുമാര്‍
പാട്ടിന്റെ രാഷ്ട്രീയമാണ് ‘കേൾക്കാത്ത ശബ്ദങ്ങൾ:പാട്ട്, ശരീരം, ജാതി’ എന്ന പുസ്തകത്തിൽ അജിത് കുമാർ എ.എസ് ചർച്ച ചെയ്യുന്നത്. വരേണ്യ ആസ്വാധനത്തിന്റെ തുലാസിലൂടെ മാത്രം സംഗീതത്തെ അളന്ന്, ഒരു ഭാഗത്ത് ശുദ്ധം, ശാസ്ത്രീയം എന്ന് ഗുണപ്പെടുത്തി മഹത്വൽക്കരിക്കുന്നതിനെയും മറുഭാഗത്ത് അശുദ്ധമെന്നും താണതെന്നും പറഞ്ഞ് മാറ്റിനിർത്തുന്നതിനെയും പുസ്തകം വിമർശനാത്മകമായി സമീപിക്കുന്നു. ഇന്റർനെറ്റാനന്തര ടെക്നോളജിയുടെ സാധ്യതകൾ സംഗീതത്തിന്റെ നിർമ്മാണം, വിപണനം, ആസ്വാധനം, അധികാരം പോലോത്ത മേഖലകളെ എങ്ങനെ അപനിർമ്മിക്കുന്നു എന്ന നിരീക്ഷണം ഏറെ പ്രാധാനമാണ്. ജാതിയും ലിംഗപരതയും ശരീരത്തിന്റെ രാഷ്ട്രീയവും സംഗീതത്തിന്റെ ഘടനയെയും പ്രവർത്തനത്തെയും എങ്ങനെ എല്ലാം സ്വാധീനിക്കുന്നു എന്ന ചോദ്യവും പുസ്തകം മുന്നോട്ട് വെക്കുന്നു. ഈയൊരർത്ഥത്തിൽ സംഗീതത്തെ, ശബ്ദത്തെ വിശകലനം ചെയ്യുന്ന മലയാളത്തിലെ ആദ്യത്തെ കൃതിയാണ് ‘കേൾക്കാത്ത ശബ്ദങ്ങൾ’.
₹170.00 Original price was: ₹170.00.₹153.00Current price is: ₹153.00.